സിനിമാ എഴുത്തിലെ മാന്ത്രിക യാഥാര്‍ത്ഥ്യങ്ങള്‍
പ്രശസ്തരായ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസ്, മിഗ്യേല്‍ ഏഞ്ചല്‍, അസ്തൂറിയാസ്, ഇസബെല്‍ അലന്‍ഡെ എന്നിവരും മാജിക്കല്‍ റിയലിസത്തിന്റെ വക്താകളാണ്.

സ്വപ്നവും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്ന ഒരു രചനാശൈലിയാണ് മാജിക്കല്‍ റിയലിസം. മാജിക്കല്‍ റിയലിസം ഉള്‍പ്പെട്ട കഥകള്‍ ഇന്ത്യക്ക് അകത്തും പുറത്തുംമായി ധാരാളം എഴുത്തപ്പെട്ടിരിക്കുന്നു. എന്നാല്‍ ചലച്ചിത്ര ഭാഷയിലേക്ക് വരുമ്പോള്‍ മാജിക്കല്‍ റിയലിസം പ്രേക്ഷകരെ കൈയ്യിലെടുകാനുള്ള ജാലവിദ്യയായി മാത്രം മാറുകയാണോ?
ലാറ്റിനമേരിക്കന്‍ സാഹിത്യവുമായാണ് മാജിക്കല്‍ റിയലിസം ബന്ധപ്പെട്ടിരിക്കുന്നത്. പ്രശസ്തരായ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസ്, മിഗ്യേല്‍ ഏഞ്ചല്‍, അസ്തൂറിയാസ്, ഇസബെല്‍ അലന്‍ഡെ എന്നിവരും മാജിക്കല്‍ റിയലിസത്തിന്റെ വക്താകളാണ്. പല എഴുത്തുക്കാരെ തന്നെ മാന്ത്രിക യാഥാര്‍ത്ഥ്യവാദികള്‍ എന്ന് തരംതിരിക്കാറുണ്ട്.
യാഥാര്‍ത്ഥ്യത്തില്‍ നിന്നുമാറി ജാലവിദ്യയുടെയും തത്ത്വതിന്റെയും കൂട്ടിചേരലാണ് മാജിക്കല്‍ റിയലിസത്തിനെ വ്യത്യസ്തമാക്കുന്നത്. മാജിക്കല്‍ റിയലിസം ഉള്‍പ്പെടുത്തിയുള്ള സിനിമകള്‍ ഇന്ത്യയില്‍ വളരെക്കുറവാണ്. ലോക സിനിമയില്‍ മിത്തും, ഭാവനയും ധാരാളമായി ഉപയോഗിക്കുന്നതായി കാണാം. ഫാന്‍റസി സിനിമകള്‍ വലിയ മുതല്‍ മുടക്കോടെ നിര്‍മിക്കാന്‍ ഹോളിവുഡ് നിര്‍മ്മാണ കമ്പനികള്‍ തയ്യാറാക്കുന്നത് അത് പ്രേക്ഷകരില്‍ വലിയ സ്വാധീനം ചെലുത്തും എന്ന് ഉറപ്പുള്ളതിനാലാണ്.
മലയാള സിനിമകളില്‍ നമ്മള്‍ കണ്ടു പരിചയിച്ച യക്ഷികള്‍ക്കും കുട്ടിച്ചാത്തന്‍മാര്‍ക്കുമപ്പുറം പല വിശ്വാസങ്ങളും അവ ഉള്‍പ്പെട്ട ലോക സിനിമകളുമുണ്ട്. അമേലിയെ, മിഡ്നൈറ്റ് ഇന്‍ പാരിസ്, ലൈക്ക് വാട്ടര്‍ ഫോര്‍ ചോക്ലേറ്റ്, ദി ഫാള്‍ എന്നിവ പ്രധാനപ്പെട്ട മാജിക്കല്‍ റിയലിസം സിനിമകളാണ്.
കഥകളില്‍ ഉള്ളതിലും കൂടുതല്‍ അതിഭാവുകത്വം ചലച്ചിത്രങ്ങള്‍ക്ക് പകര്‍ന്നു നല്‍കാന്‍ കഴിയും. മാജിക്കല്‍ റിയലിസം, റിയലിസത്തിന്‍റെയും ഒരുതരം ഫാന്റസിയുടെയും ഒത്തുചേരലായതുകൊണ്ടും ചിത്രീകൃത പ്രാധാന്യം കൂടും.
Adjust Story Font
16

