ചെമ്പനല്ല ഹവില്‍ദാര്‍ സാമുവല്‍;പൂഴിക്കടകന്‍ പാലായില്‍ ഒരുങ്ങുന്നു
സഹസംവിധായകനും ദുബായിൽ മാധ്യമ പ്രവർത്തകനുമായ ഗിരീഷ് നായരുടെ ആദ്യ സംവിധാന സംരംഭമാണ് പൂഴിക്കടകൻ.

നാട്ടുകാരുടെയും വീട്ടുകാരുടെയും അടുത്തേക്ക് അവധിക്കെത്തുന്ന ഹവിൽദാർ സാമുവലിന്റെ കഥപറയുന്ന പൂഴിക്കടകന്റെ ചിത്രീകരണം പാലായിൽ തുടങ്ങുന്നു. സഹസംവിധായകനും ദുബായിൽ മാധ്യമ പ്രവർത്തകനുമായ ഗിരീഷ് നായരുടെ ആദ്യ സംവിധാന സംരംഭമാണ് പൂഴിക്കടകൻ.
സാമുവൽ ജോൺ എന്ന വ്യത്യസ്ത കഥാപാത്രത്തിനു ചെമ്പൻ വിനോദ് ജോസ് ജീവൻ പകരുന്നു. പ്രശസ്ത തമിഴ്, തെലുഗു താരം ധന്യ ബാലകൃഷ്ണ മലയാളത്തിൽ നായികയായി അരങ്ങേറുന്നു. അലൻസിയർ, വിജയ് ബാബു, ബാലു വർഗീസ് സജിത്ത് നമ്പ്യാർ, സുധി കോപ്പ, ബിജു സോപാനം, കോട്ടയം പ്രദീപ്, ഗോകുലൻ, അശ്വിൻ, സെബി ജോർജ്, മാലാ പാർവതി, ഐശ്വര്യ ഉണ്ണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ഗിരീഷ് നായരും ഉണ്ണി മലയിലും ചേർന്നൊരുക്കിയ കഥക്ക് ഷ്യാൽ സതീഷും ഹരി പ്രസാദ് കോളേരിയും ചേർന്ന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. ഈവാബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാമും നൗഫലും കാഷ് മൂവീസുമായി ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ സജിത്ത് നമ്പ്യാർ ആണ്. യുവ നായക നിരയിലെ ശ്രദ്ധേയനായ താരവും അണിനിരക്കുന്ന പൂഴിക്കടകന്റെ മറ്റു ലൊക്കേഷനുകൾ തൊടുപുഴ, ലഡാക് ,അമൃത്സർ തുടങ്ങിയവയാണ്.
Adjust Story Font
16

