Quantcast

നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവില്‍  കുഞ്ചാക്കോ ബോബന് കു‍ഞ്ഞ് പിറന്നു

MediaOne Logo

Web Desk

  • Published:

    18 April 2019 12:05 AM IST

നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവില്‍  കുഞ്ചാക്കോ ബോബന് കു‍ഞ്ഞ് പിറന്നു
X

നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ നടന്‍ കുഞ്ചാക്കോ ബോബൻ അച്ഛനായി. ഇന്ന് രാത്രി പതിനൊന്ന് മണിക്ക് ശേഷം താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഇക്കാര്യം പങ്കുവെച്ചത്. ആണ്‍ കുഞ്ഞാണ് താരത്തിന് പിറന്നത്. പോസ്റ്റിന് താഴെ ടോവിനോ, സംയുക്ത മേനോൻ, ഷറഫുദ്ദീന്‍, ഷെയിന്‍ നിഗം,റിമ കലിങ്കല്‍ അടക്കം നിരവധി താരങ്ങൾ ആശംസയുമായി എത്തിയിട്ടുണ്ട്. 2005 ലാണ് കുഞ്ചാക്കോ ബോബൻ വിവാഹിതനാകുന്നത്. പ്രിയ ആൻ സാമുവേൽ ആണ് കുഞ്ചാക്കാേ ബോബന്റെ പങ്കാളി. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ താരം അമ്പതിൽപരം മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണ്ണ രൂപം :

‘ഒരു ആൺ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും, പ്രാർത്ഥനകൾക്കും, കരുതലിനും നന്ദി. ജൂനിയർ കുഞ്ചാക്കോ നിങ്ങൾക്കെല്ലാവർക്കും അവന്റെ സ്‌നേഹം നൽകുന്നു’

TAGS :

Next Story