Quantcast

അഭിനയിക്കാൻ ചാൻസ് വേണം അയിനാണ്! രസകരമായ ഫേസ്ബുക്ക് പോസ്റ്റുമായി അനീഷ് ജി മേനോന്‍

യുവതാരനിരയില്‍ ശ്രദ്ധേയനായ നടനാണ് അനീഷ് ജി മേനോൻ. വിജയചിത്രങ്ങളുടെയെല്ലാം ഭാഗമാകാൻ അനീഷിന് അവസരം ലഭിക്കാറുണ്ട്.

MediaOne Logo

Web Desk

  • Published:

    19 April 2019 8:13 PM IST

അഭിനയിക്കാൻ ചാൻസ് വേണം അയിനാണ്! രസകരമായ ഫേസ്ബുക്ക് പോസ്റ്റുമായി അനീഷ് ജി മേനോന്‍
X

യുവതാരനിരയില്‍ ശ്രദ്ധേയനായ നടനാണ് അനീഷ് ജി മേനോൻ. വിജയചിത്രങ്ങളുടെയെല്ലാം ഭാഗമാകാൻ അനീഷിന് അവസരം ലഭിക്കാറുണ്ട്. ദൃശ്യത്തില്‍ മോഹൻലാലിന്‍റെ അളിയനായി അഭിനയിച്ച് കയ്യടി നേടിയ താരം ക്യൂൻ, സുഡാനി ഫ്രം നൈജീരിയ, കായംകുളം കൊച്ചുണ്ണി, ഒടിയൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ അനീഷ് ജി മേനോൻ തന്‍റെ വിജയചിത്രങ്ങളെ കുറിച്ച് രസകരമായ ഒരു ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

സേതൂം സേതൂന്‍റെ അളിയനും ഇല്ലാത്ത എത്ര സിനിമ നിങ്ങളൊക്കെ എടുക്കും..???
ഹിഹി...
അല്ലാ.. 2018 ലെ അഭിനയിച്ച എല്ലാ സിനിമകളും
സാമ്പത്തിക ലാഭം കൊയ്തവയാണെയ്...
ക്യൂൻ, സുഡാനി ഫ്രം നൈജീരിയ, കായംകുളം കൊച്ചുണ്ണി, ഒടിയൻ, ഞാൻ പ്രകാശൻ, അടാർ ലൗ
ഇപ്പൊ ദേ... ലൂസിഫര്‍ 100 കോടിയിൽ എത്തിനിൽക്കുന്നു.

(അഭിനയിക്കാൻ
ചാൻസ് വേണം അയിനാണ് )

🤨സേതൂം സേതൂന്‍റെ അളിയനും ഇല്ലാത്ത എത്ര സിനിമ നിങ്ങളൊക്കെ എടുക്കും..??? ഹിഹി...🤪 അല്ലാ.. 2018 ലെ അഭിനയിച്ച എല്ലാ...

Posted by Aneesh G Menon on Thursday, April 18, 2019
TAGS :

Next Story