ഗായകന്‍ സച്ചിന്‍ വാര്യര്‍ വിവാഹിതനായി
തൃശൂർ സ്വദേശി പൂജ പുഷ്പരാജാണ് വധു.

പ്രശസ്ത പിന്നണി ഗായകൻ സച്ചിൻ വാര്യർ വിവാഹിതനായി. തൃശൂർ സ്വദേശി പൂജ പുഷ്പരാജാണ് വധു. സംയുക്താ വര്‍മ്മ, രജിഷ വിജയന്‍, വിശാഖ് നായര്‍, സംവിധായകന്‍ ഗണേഷ് രാജ് തുടങ്ങി നിരവധി താരങ്ങള്‍ വിവാഹത്തിൽ പങ്കെടുത്തു.
മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ പിന്നണിഗാന രംഗത്ത് അരങ്ങേറ്റം കുറിച്ച സച്ചിൻ നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് ‘തട്ടത്തിൽ മറയത്ത്’ എന്ന ചിത്രത്തിലെ ‘മുത്തുച്ചിപ്പി പോലൊരു’ എന്ന ഗാനമാണ് സച്ചിന്റെ കരിയര്‍ ബ്രക്കായ പാട്ട്. മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൽ മറയത്ത്, ബാവൂട്ടിയുടെ നാമത്തിൽ, നേരം, തിര, എസ്കേപ്പ് ഫ്രം ഉഗാണ്ട, ഹാപ്പി ജേർണി, ഫിലിപ്പ്സ് ആൻറ് മങ്കി പെൻ, വർഷം, ബാഹുബലി, ഗോദ, പ്രേമം, ബാംഗ്ലൂർ ഡേയ്‌സ്, ആനന്ദം തുടങ്ങി നിരവധി ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.
Next Story
Adjust Story Font
16

