മലബാറിലെ സ്വര്‍ണ്ണ ഖനനത്തിന്റെ ചരിത്രം വെള്ളിത്തിരയിലേക്ക്; തരിയോടില്‍ ഹോളിവുഡിലെ പ്രമുഖരും

പതിനെട്ടാം നൂറ്റാണ്ടിൽ മലബാറിലെ വയനാട് തരിയോടിൽ നടന്ന സ്വർണഖനനത്തിന്റെ ചരിത്രം പറയുന്ന മലയാളചിത്രം വരുന്നു. തരിയോട് എന്ന ഡോക്യുമെന്ററിക്ക് പിന്നണിയിലുള്ള നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹോളിവുഡില്‍ നിന്നുള്ള പ്രമുഖര്‍ ഭാഗമാകുന്നുണ്ട്. മലയാളത്തിനും ഇംഗ്ലീഷിനും പുറമെ രാജ്യത്തെ മറ്റു പ്രമുഖ ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ടെന്നാണ് സൂചന.
ആസ്ട്രേലിയൻ-ബ്രിട്ടീഷ് നടനായ ബിൽ ഹച്ചൻസാണ് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുക എന്നാണ് സൂചന. ഡോക്യുമെന്ററിക്ക് സംഗീത സംവിധാനമൊരുക്കിയ ബ്രിട്ടീഷ് സംഗീത സംവിധായകൻ ഒവൈൻ ഹോസ്‌കിൻസ് തന്നെയായിരിക്കും സിനിമയുടെയും സംഗീത സംവിധായകൻ. ആസ്ട്രേലിയൻ പ്രൊഡക്‌ഷൻ കമ്പനി ചിത്രത്തിന്റെ നിർമാണവുമായി സഹകരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സിനിമയുടെ ചർച്ചകൾ പുരോഗമിക്കുന്നു.
Next Story
Adjust Story Font
16

