സംവിധായകന്‍ ചേരന്‍ മോശമായി പെരുമാറിയെന്ന് നടി; ബിഗ് ബോസ് വീണ്ടും വിവാദത്തില്‍
ഷോയില്‍ ഒരു ടാസ്‌ക് ചെയ്യുന്നതിനിടെ ചേരന്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് മീരയുടെ ആരോപണം.

തമിഴിലെ ബിഗ് ബോസ് പരിപാടി വിവാദത്തില്‍. നടനും സംവിധായകനുമായ ചേരനെതിരെ ആരോപണവുമായി നടി മീര മിഥുനാണ് രംഗത്ത് വന്നത്. ഷോയില്‍ ഒരു ടാസ്‌ക് ചെയ്യുന്നതിനിടെ ചേരന്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് മീരയുടെ ആരോപണം.
അതേസമയം ബിഗ് ബോസിലെ ചില മത്സരാര്‍ഥികള്‍ ചേരനെ പിന്തുണച്ചും രംഗത്ത് വന്നു. ചേരന്‍ മോശക്കാരനല്ലെന്നും അദ്ദേഹം രണ്ട് പെണ്‍കുട്ടികളുടെ പിതാവാണെന്നും അവര്‍ പറഞ്ഞു. ചേരന്‍ സ്ത്രീകളോട് മോശമായി പെരുമാറില്ല. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തവര്‍ക്ക് അതറിയാമെന്നും ചേരനെ പിന്തുണച്ചവര്‍ പറഞ്ഞു.
സംഭവം വിവാദമായതോടെ ചേരന്‍ മീരയോട് മാപ്പ് പറഞ്ഞു. ദുരുദ്ദേശത്തോടെയല്ല താന്‍ തൊട്ടതെന്നും തന്റെ കുട്ടികളുടെ പേരില്‍ സത്യം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബിഗ് ബോസ് തമിഴ് സംസ്‌കാരത്തിന് നിരക്കാത്ത പരിപാടിയെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു. അതിനിടെയാണ് പുതിയ വിവാദം.
Adjust Story Font
16

