Quantcast

ഉണ്ണി ആറിന്റെ ‘പ്രതി പൂവന്‍ കോഴി’ ഇനി സിനിമ; സംവിധാനം റോഷന്‍ ആന്‍ഡ്രൂസ്

MediaOne Logo

Web Desk 8

  • Published:

    31 Aug 2019 4:13 PM IST

ഉണ്ണി ആറിന്റെ ‘പ്രതി പൂവന്‍ കോഴി’ ഇനി സിനിമ; സംവിധാനം റോഷന്‍ ആന്‍ഡ്രൂസ്
X

ഉണ്ണി ആര്‍ എഴുതിയ ആദ്യ നോവല്‍ പ്രതി പൂവന്‍കോഴി സിനിമയാകുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ നിവിന്‍ പോളിയും മഞ്ജു വാര്യരും പ്രധാനവേഷത്തിലെത്തും. ശ്രീഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്തംബര്‍ ഒന്നിന് തുടങ്ങും. നേരത്തെ മഞ്ജു വാര്യര്‍ അഭിനയ രംഗത്ത് തിരിച്ചെത്തിയ ഹൗ ഓള്‍ഡ് ആര്‍ യൂ സിനിമ സംവിധാനം ചെയ്തത് റോഷന്‍ ആന്‍ഡ്രൂസ് ആയിരുന്നു.

സമകാലിക ഇന്ത്യന്‍ ദേശീയതാ സങ്കല്‍പ്പത്തിന്റെ പൊള്ളത്തരങ്ങളെ നാടോടിക്കഥയുടെ രൂപത്തില്‍ അവതരിപ്പിക്കുന്ന ലഘു നോവലാണ് ഉണ്ണി.ആര്‍ എഴുതിയ ‘പ്രതി പൂവന്‍കോഴി’. നോവല്‍ കോട്ടയം പശ്ചാത്തലത്തില്‍ സറ്റയര്‍ സ്വാഭാവത്തിലായിരിക്കും അവതരിപ്പിക്കുക. ജി ബാലമുരുകന്‍ ആണ് ക്യാമറ. സംഗീത സംവിധാനം ഗോപിസുന്ദര്‍. ജ്യോതിഷ് ശങ്കറാണ് കലാസംവിധാനം.

TAGS :

Next Story