ആറാം തിരുകല്‍പന അണിയറയില്‍, ഷൈന്‍ ടോമും നിത്യാ മേനോനും ഒന്നിക്കുന്നു
അന്തര്‍ദേശീയ തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ‘ഹൂ’ എന്ന ചിത്രം സംവിധാനം ചെയ്ത അജയ് ദേവലോക ആണ് സിനിമ ഒരുക്കുന്നത്.

ഷൈന്‍ ടോം ചാക്കോയും നിത്യാ മേനോനും ഒരുമിച്ചഭിനയിക്കുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. അന്തര്‍ദേശീയ തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട 'ഹൂ' എന്ന ചിത്രം സംവിധാനം ചെയ്ത അജയ് ദേവലോക ആണ് സിനിമ ഒരുക്കുന്നത്. 'ഇസബെല്ല' എന്ന് ആദ്യം പേരു നിശ്ചയിച്ച ചിത്രം പിന്നീടാണ് 'ആറാം തിരുകല്‍പന' എന്ന പേരിലേക്ക് മാറ്റുന്നത്. ലോക ശ്രദ്ധ പിടിച്ചു പറ്റിയ ഒട്ടനവധി സിനിമകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച അജയ് ദേവലോകയുടെ പുതിയ ചിത്രത്തിനായ് ആരാധകര്‍ പ്രതീക്ഷയിലാണ്.
വരണ്ട കാലാവസ്ഥയെ പ്രമേയമാക്കിയുള്ള ഒരു മാസ് കള്‍ട്ട് ക്ലാസ് സിനിമായിരിക്കും ഒരുങ്ങുന്നതെന്നാണ് അണിയറയില്‍ നിന്ന് കിട്ടുന്ന റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയിലും രാജസ്ഥാനിലുമായിരിക്കും ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുക. മഞ്ഞു കാലത്തിന് പ്രാധാന്യം നല്‍കിയാണ് ആദ്യ ചിത്രമായ 'ഹൂ' പുറത്തിറക്കിയിരുന്നത്. നിരവധി അന്യഭാഷാ, വിദേശ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന അജയ് ദേവലോക സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ഹൂ. കോറിഡോർ 6 ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
ബൈബിളിൽ കൊലപാതകം ചെയ്യരുത് എന്ന അര്‍ത്ഥം വരുന്ന ‘എക്‌സോഡസ് 20.13’ എന്ന് ആറാം തിരുകല്‍പനയുടെ ടൈറ്റിലിന്‍റെ താഴെയായി എഴുതിയിട്ടുണ്ട്.
Adjust Story Font
16

