Quantcast

റിലീസ് ദിവസം ആദ്യമായി ഒരു മലയാള ചലച്ചിത്രം സൗദിയില്‍; മാമാങ്കം റിലീസില്‍ ആവേശഭരിതരായി മമ്മൂട്ടി ആരാധകര്‍  

MediaOne Logo

Web Desk

  • Published:

    14 Dec 2019 1:33 AM IST

റിലീസ് ദിവസം ആദ്യമായി ഒരു മലയാള ചലച്ചിത്രം സൗദിയില്‍; മാമാങ്കം റിലീസില്‍ ആവേശഭരിതരായി മമ്മൂട്ടി ആരാധകര്‍  
X

മമ്മൂട്ടി ചിത്രമായ മാമാങ്കം സൗദി അറേബ്യയിലും പ്രദര്‍ശനത്തിനെത്തി. സൗദി ദമ്മാമിലെ വോക്‌സ് സിനിമയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇതാദ്യമായാണ് ഒരു മലയാള ചലചിത്രം റിലീസ് ദിവസം സൗദിയിലും പ്രദര്‍ശിപ്പിക്കുന്നത്. മമ്മൂട്ടി ആരാധകര്‍ ആഘോഷങ്ങളോടെയാണ് ദമ്മാമിലെ ആദ്യ പ്രദര്‍ശനം കാണനെത്തിയത്.

റിലീസ് ദിനമായ ഇന്നലെയാണ് മാമാങ്കത്തിന്റെ ആദ്യ പ്രദര്‍ശനം ദമ്മാം വെസ്റ്റ് അവന്യു മാളിലെ വോക്‌സ് തിയേറ്ററില്‍ എത്തിയത്. ആദ്യമായാണ് ഒരു മലയാള ചലച്ചിത്രം സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ആദ്യ ഷോയുടെ ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കകം വിറ്റഴിഞ്ഞു. കാണാനെത്തിയവരില്‍ ഏറെയും ബാച്ചിലേഴ്‌സും മമ്മൂട്ടി ആരാധകരുമായിരുന്നു. ആദ്യ ദിനം ഒറ്റ പ്രദര്‍ശനം മാത്രമാണുണ്ടായിരുന്നത്. ഒഴിവ് ദിവസമായ ഇന്ന് മൂന്ന് പ്രദര്‍ശനങ്ങള്‍ നടക്കും. മിക്ക പ്രദര്‍ശനങ്ങളുടെയും ടിക്കറ്റുകള്‍ ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്. സിനിമ കണ്ടിറങ്ങിയവരും നല്ല അഭിപ്രായങ്ങളാണ് പങ്ക് വെച്ചത്.

TAGS :

Next Story