Quantcast

പൊലീസ് ക്വാട്ടേര്‍സിലെ മോഷണത്തിന്‍റെ കഥ പറഞ്ഞ് ഉറിയടി

ബട്ടര്‍ഫ്ലൈസ് എന്ന ചിത്രത്തിന് ശേഷം ഒരു രാഷ്ട്രീയക്കാരന്‍റെ വേഷത്തില്‍ പ്രേംകുമാര്‍ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

MediaOne Logo

Web Desk

  • Published:

    23 Jan 2020 12:16 PM IST

പൊലീസ് ക്വാട്ടേര്‍സിലെ മോഷണത്തിന്‍റെ കഥ പറഞ്ഞ് ഉറിയടി
X

അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിന് ശേഷം എ.ജെ വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രമാണ് ഉറിയടി. ബട്ടര്‍ഫ്ലൈസ് എന്ന ചിത്രത്തിന് ശേഷം ഒരു രാഷ്ട്രീയക്കാരന്‍റെ വേഷത്തില്‍ പ്രേംകുമാര്‍ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആഭ്യന്തര മന്ത്രി ബലരാമനായാണ് പ്രേംകുമാര്‍ ചിത്രത്തിലെത്തുന്നത്. അജു വര്‍ഗീസ്, ശ്രീനിവാസന്‍, സിദ്ധിഖ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിലെ നായിക മാനസ രാധാകൃഷണനാണ്.

പോലീസ് ക്വാട്ടേഴ്സിലെ ഓണാഘോഷവും അന്ന് രാത്രി അവിടുത്തെ താമസക്കാരനായ എസ്‌.ഐയുടെ വീട്ടില്‍ നടക്കുന്ന മോഷണവുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ദിനേശ് ദാമോദര്‍ തിരക്കഥയൊരുക്കുന്ന ചിത്രം പോലീസുകാരുടെ ജീവിതവും അവരുടെ പ്രശ്‌നങ്ങളും നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്നു. എസ്.ഐ രവികുമാറായി സിദ്ദിഖ് വേഷമിടുന്നു. ഇഷാന്‍ ദേവിന്‍റേതാണ് സംഗീതം.

TAGS :

Next Story