‘ഈ തൃശൂര്‍ എനിക്ക് വേണം’: ഡയലോഗില്‍ ട്വിസ്റ്റുമായി ഗോകുല്‍ സുരേഷ്
സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ് തന്നെ അച്ഛനെ ട്രോളിയിരിക്കുകയാണ്.

‘’എനിക്ക് ഈ തൃശൂര്‍ വേണം... നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം... ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ...’’ - സുരേഷ് ഗോപിയുടെ സിനിമാ ഡയലോഗുകള്‍ പോലെ ജനങ്ങള്‍ ഏറ്റെടുത്ത, ആഘോഷിച്ച വാചകമാണിത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിച്ച സമയത്തായിരുന്നു ഇത്. ഇപ്പോഴിതാ, സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ് തന്നെ അച്ഛനെ ട്രോളിയിരിക്കുകയാണ്.

ഒരു കോളേജ് പരിപാടിക്കിടെ അച്ഛനെയും അച്ഛന്റെ ഈ ഡയലോഗും അനുകരിച്ചിരിക്കുകയാണ് ഗോകുല്‍. പക്ഷേ ഈ വാചകത്തിന് ഗോകുലിന്റേതായ ഒരു ട്വിസ്റ്റ് നല്‍കിയിട്ടുണ്ടെന്ന് മാത്രം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍.
Next Story
Adjust Story Font
16

