കണ്ണാം തുമ്പി പോരാമോ.. മലയാളിയുടെ എന്നത്തേയും ഹിറ്റ് ഗാനത്തിന് പുതിയ ദൃശ്യാവിഷ്‌കാരം വരുന്നു
കമല്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനം ഒരുക്കിയത് ഔസേപ്പച്ചനായിരുന്നു
1988 ല്‍ പുറത്തിറങ്ങിയ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനമായിരുന്നു ‘കണ്ണാം തുമ്പി പോരാമോ’. ഫാസിലിന്റെ രചനയില്‍ കമല്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനം ഒരുക്കിയത് ഔസേപ്പച്ചനായിരുന്നു. ആ സിനിമയിലെ മലയാളിയുടെ എക്കാലത്തെയും വലിയ ഹിറ്റ് ഗാനത്തിന് പുതിയ ദൃശ്യാവിഷ്‌ക്കാരം ഒരുങ്ങുകയാണ്.
ഇരട്ട സംവിധായകരായ പ്രമോദ് പപ്പന്മാരാണ് ഇത്തവണ ഈ ഗാനം പുതിയകാല പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് ചിത്രികരിച്ചിരിക്കുന്നത്. ഗാനം ദുബായിലാണ് ഇത്തവണ ചിത്രികരിച്ചിരുക്കുന്നത്. ഹരിത ഹരീഷാണ് ഈ കവര്‍ സോങ് പാടിയിരിക്കുന്നത്.
ഫ്രേയ മറിയവും അയാ മറിയവും അഭിനയിക്കുന്ന ഈ ഗാനം ഉടന്‍ തന്നെ സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങും.
Next Story
Adjust Story Font
16

