Quantcast

ഡബ്ല്യു.സി.സി അംഗങ്ങള്‍ക്ക് അവസരം നിഷേധിക്കപ്പെടുന്നുവെന്ന് രമ്യാ നമ്പീശന്‍

രമ്യാ നമ്പീശന്റെ സംവിധാനത്തില്‍ ‘അണ്‍ ഹൈഡ്’ എന്ന ഷോര്‍ട്ട് ഫിലിമും പുറത്തുവന്നിരുന്നു

MediaOne Logo

Web Desk

  • Published:

    9 March 2020 8:19 PM IST

ഡബ്ല്യു.സി.സി അംഗങ്ങള്‍ക്ക് അവസരം നിഷേധിക്കപ്പെടുന്നുവെന്ന് രമ്യാ നമ്പീശന്‍
X

വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ക്ക് ബോധപൂര്‍വം അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന് രമ്യാ നമ്പീശന്‍. താരസംഘടനയായ അമ്മയില്‍ തിരിച്ച് അംഗത്വം ലഭിച്ചാലും സ്വീകരിക്കില്ലെന്നും ചോദ്യത്തിന് മറുപടിയായി രമ്യാ നമ്പീശന്‍ പറയുന്നു.

അഞ്ചാം പാതിര എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനൊപ്പം ശ്രദ്ധേയ റോളില്‍ രമ്യാ നമ്പീശന്‍ ഉണ്ടായിരുന്നു. രമ്യാ നമ്പീശന്റെ സംവിധാനത്തില്‍ ‘അണ്‍ ഹൈഡ്’ എന്ന ഷോര്‍ട്ട് ഫിലിമും പുറത്തുവന്നിരുന്നു. റെഡ് എഫ്.എം അഭിമുഖത്തിലാണ് താരത്തിന്‍റെ പ്രതികരണം.

എന്തുകൊണ്ട് സംവിധാനത്തിലേക്ക് കടന്നുവെന്ന ചോദ്യത്തിന് ഈ സിസ്റ്റത്തില്‍ ഫൈറ്റ് ചെയ്ത് നമ്മള്‍ക്കും കൂടെ ഒരു സ്‌പേസ് ഉണ്ടാക്കേണ്ട അവസ്ഥയുണ്ട്. ഒരാള്‍ സംവിധാനം ചെയ്യാന്‍ നമ്മള്‍ കാത്തിരിക്കണ്ട ആവശ്യമില്ലെന്നും മനസില്‍ തോന്നുന്ന ആശയം നമ്മുക്കും ചെയ്യാമല്ലോ എന്നായിരുന്നു മറുപടി. മഞ്ജു വാര്യര്‍, വിജയ് സേതുപതി, കാര്‍ത്തിക് സുബ്ബരാജ് തുടങ്ങിയവരാണ് രമ്യാ നമ്പീശന്റെ ഹ്രസ്വചിത്രം പുറത്തിറക്കിയത്.

TAGS :

Next Story