Quantcast

ട്വിറ്റര്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കങ്കണ റണാവത്ത്; വീഡിയോ

താരത്തിന്‍റെ സഹോദരിയായ രംഗോലി ചണ്ഡേലിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ടതിനെതിരെ പ്രതികരിക്കുകയായിരുന്നു കങ്കണ് റണാവത്ത് 

MediaOne Logo

Web Desk

  • Published:

    18 April 2020 4:37 PM IST

ട്വിറ്റര്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കങ്കണ റണാവത്ത്; വീഡിയോ
X

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ അടച്ചുപൂട്ടാൻ സർക്കാരിനോട് ആവശ്യപ്പെട്ട് ബോളിബുഡ് താരം കങ്കണ് റണാവത്ത്. ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച വീഡിയോയിലൂടെയാണ് താരം ട്വിറ്റര്‍ അടച്ചുപൂട്ടാന്‍ ആവശ്യപ്പെടുന്നത്. താരത്തിന്‍റെ സഹോദരിയായ രംഗോലി ചണ്ഡേലിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ടതിനെതിരെ പ്രതികരിക്കുകയായിരുന്നു കങ്കണ് റണാവത്ത് .

മതസ്പര്‍ധ വളര്‍ത്തുന്ന ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് താരത്തിന്‍റെ സഹോദരിയായ രംഗോലി ചണ്ഡേലിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തത്. ഒരുലക്ഷത്തിനടുത്ത് ഫോളോവേഴ്‌സുള്ള ട്വിറ്റർ അക്കൌണ്ടാണ് നഷ്ടപ്പെട്ടത്. 'കൊറോണ വൈറസ് ബാധിച്ച് ഒരു ജമാഅത്തി മരിച്ചതിനു പിന്നാലെ അവരുടെ കുടുംബാംഗങ്ങളെ പരിശോധിക്കാന്‍ ചെന്ന ഡോക്ടര്‍മാരെയും പോലീസിനെയും അവര്‍ ആക്രമിച്ചു കൊലപ്പെടുത്തി. ഈ മുല്ലമാരെയും സെക്കുലര്‍ മാധ്യമങ്ങളെയും നിരത്തി നിര്‍ത്തി വെടിവെച്ചു കൊല്ലണം', എന്നായിരുന്നു കഴിഞ്ഞ ദിവസം രംഗോലി ട്വിറ്ററില്‍ കുറിച്ചത്.

മുസ്ലീങ്ങൾക്കെതിരെ വംശഹത്യയ്ക്ക് താനും സഹോദരിയും ആഹ്വാനം ചെയ്തതായി ഫറാ ഖാൻ അലിയും റീമ കഗ്‌തിയും തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നും കങ്കണ തന്റെ വീഡിയോയിൽ പറയുന്നു. ഡോക്ടർമാര്‍ക്ക് നേരെയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും അക്രമണം അഴിച്ച് വിടുന്നവരെ വെടിവച്ച് കൊല്ലാനാണ് സഹോദരി ആവശ്യപ്പെട്ടതെന്നാണ് കങ്കണ റണാവത് വീഡിയോയില്‍ ആരോപിക്കുന്നത്. എല്ലാ മുസ്‍ലീങ്ങളും ഡോക്ടർമാരെയും പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിക്കുന്നുവെന്ന് താനോ സഹോദരിയോ വിശ്വസിക്കുന്നില്ലെന്നും കങ്കണ പോസ്റ്റിലൂടെ പറയുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ ഇന്ത്യയിൽ അടച്ചുപൂട്ടാന്‍ നടപടിയെടുക്കാനും താരം സർക്കാരിനോട് ആവശ്യപ്പെട്ടു. ‘ഇന്ത്യൻ പ്രധാനമന്ത്രിയെയും, ആഭ്യന്തരമന്ത്രിയെയും, ആർ‌.എസ്.‌എസ് പോലുള്ള സംഘടനകളെയും തീവ്രവാദികൾ എന്ന് വിളിക്കാൻ ട്വിറ്റർ അനുവദിക്കുന്നുണ്ട്. എങ്കിലും യഥാര്‍ത്ഥ തീവ്രവാദികളെ തീവ്രവാദികൾ എന്ന് വിളിക്കാൻ ട്വിറ്റര്‍ അനുവദിക്കുന്നില്ല. അതിനാല്‍ ട്വിറ്ററിനെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കരുത്’. കങ്കണ ആരോപിച്ചു

TAGS :

Next Story