Quantcast

പത്മരാജന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മധു സി നാരായണന്‍ മികച്ച സംവിധായകന്‍

2020 മെയ് 23ന് പി. പത്മരാജന്‍റെ 75ആം ജന്മദിനമാണ്. വിപുലമായ ചടങ്ങുകളോടെ പുരസ്കാരദാനം നടത്താനിരുന്നതായിരുന്നു. എന്നാല്‍ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ചടങ്ങ് മാറ്റിവെക്കുകയായിരുന്നു

MediaOne Logo

  • Published:

    22 May 2020 3:26 PM IST

പത്മരാജന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മധു സി നാരായണന്‍ മികച്ച സംവിധായകന്‍
X

വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി. പദ്മരാജന്റെ പേരിലുള്ള 2019ലെ സാഹിത്യ /ചലചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്കാരം സുഭാഷ് ചന്ദ്രന്‍റെ സമുദ്ര ശില സ്വന്തമാക്കി. മികച്ച സംവിധായകനുള്ള പുരസ്കാരം കുമ്പളങ്ങി നൈറ്റ്സിലൂടെ മധു സി നാരായണനെ തേടിയെത്തി.

20,000 രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് മികച്ച നോവലിന്‍റെ സമ്മാനമായി സുഭാഷ് ചന്ദ്രന് ലഭിക്കുക. പദ്മരാജൻ മെമ്മോറിയൽ ട്രസ്റ്റ്‌ ഈ വർഷം മുതൽ പുതിയതായി ഏർപ്പെടുത്തിയതാണ് നോവൽ അവാർഡ്. മികച്ച ചെറുകഥക്ക് സാറാ ജോസഫിന്‍റെ നി എന്ന കഥ അര്‍ഹമായി. 15,000 രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് ലഭിക്കുക.

മികച്ച സംവിധായനുള്ള പുരസ്കാരം കുമ്പളങ്ങി നൈറ്റ്സിലൂടെ മധു സി നാരായണനും മികച്ച തിരക്കഥക്കുള്ള പുരസ്കാരം ബിരിയാണി എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് സജിന്‍ ബാബുവിനും ലഭിച്ചു. ഉയരെ എന്ന ചിത്രത്തിന്‍റെ തിരക്കഥക്കായി ബോബി, സഞ്ജയ് എന്നിവ പ്രത്യേക ജൂറി പരാമര്‍ശത്തിനും അര്‍ഹരായി.

2020 മെയ് 23ന് പി. പത്മരാജന്‍റെ 75ആം ജന്മദിനമാണ്. വിപുലമായ ചടങ്ങുകളോടെ പുരസ്കാരദാനം നടത്താനിരുന്നതായിരുന്നു. എന്നാല്‍ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ചടങ്ങ് മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ 27 വര്‍ഷമായി എല്ലാ വര്‍ഷവും പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ് തിരുവനന്തപുരത്ത് വെച്ച് പുരസ്കാരങ്ങള്‍ സമ്മാനിച്ചിരുന്നു

TAGS :

Next Story