Quantcast

'ദില്‍ ബേചാര' നാളെയെത്തും; തിരശീലക്കിപ്പുറം സുശാന്തില്ലാതെ

സുശാന്തിനോടുള്ള ആദര സൂചകമായി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സൗജന്യമായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    23 July 2020 11:15 AM GMT

ദില്‍ ബേചാര നാളെയെത്തും; തിരശീലക്കിപ്പുറം സുശാന്തില്ലാതെ
X

മരണപ്പെട്ട ബോളിബുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ അവസാന ചിത്രം ദില്‍ ബേചാര നാളെ റിലീസിന്. ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. സുശാന്ത് സിംഗിന്‍റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും ബോളിവുഡും ആരാധകരും ഇപ്പോഴും മുക്തരായിട്ടില്ല. താരം മുന്‍പ് അഭിനയിച്ച പല ഗാനങ്ങളും സിനിമാരംഗങ്ങളുമൊക്കെ സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങ്ങിലെത്തുകയും വീണ്ടും റീഷെയര്‍ ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഇതിന് പിന്നാലെയാണ് ആരാധകര്‍ ഏറെ കാത്തിരുന്ന സുശാന്ത് അവസാനമായി അഭിനയിച്ച 'ദില്‍ ബേചാര' റിലീസിനെത്തുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്. സുശാന്തിനോടുള്ള ആദര സൂചകമായി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സൗജന്യമായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നത്.

നവാഗതനായ മുകേഷ് ചബ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സഞ്ജന സാങ്കിയാണ് സുശാന്തിന്‍റെ നായിക. മുന്നോടിയായി ചിത്രത്തിലെ റിലീസ് ചെയ്ത ഗാനങ്ങള്‍ക്ക് ഇതിനോടകം മികച്ച പ്രതികരണമാണ് സോഷ്യല്‍മീഡ‍ിയയില്‍ ലഭിച്ചു കൊണ്ടിരുന്നത്. ദില്‍ ബേചാരയുടെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയപ്പോള്‍ യൂ ട്യൂബില്‍ ട്രെന്‍ഡിങിലെത്തുകയും ചെയ്തിരുന്നു.

TAGS :

Next Story