Quantcast

വെനീസ്‌ ചലച്ചിത്രമേളയിൽ ഇന്ത്യക്ക്‌ അഭിമാനമായി മലയാളിയുടെ ഹ്രസ്വചിത്രത്തിന് പുരസ്കാരം

കാഞ്ഞങ്ങാട്‌ സ്വദേശിയായ ഫ്രാൻസിസ്‌ ജോസഫ്‌ ജീര കപ്പേള, വൃത്തം എന്നീ ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്‌.

MediaOne Logo

  • Published:

    18 Aug 2020 9:53 AM GMT

വെനീസ്‌ ചലച്ചിത്രമേളയിൽ ഇന്ത്യക്ക്‌ അഭിമാനമായി മലയാളിയുടെ ഹ്രസ്വചിത്രത്തിന് പുരസ്കാരം
X

വെനീസ്‌ ചലച്ചിത്രമേളയിൽ ഇന്ത്യക്ക്‌ അഭിമാനമായി മലയാളിയുടെ ഹ്രസ്വചിത്രം. ‘പില്ലോ നത്തിംഗ് ബട്ട് ലൈഫ്’ എന്ന ഹ്രസ്വചിത്രമൊരുക്കിയ ഫ്രാൻസിസ്‌ ജോസഫ്‌ ജീരയാണ് വെനീസ്‌ ചലച്ചിത്രമേളയിൽ മികച്ച പുതുമുഖ സംവിധായകനുള്ള ഓണറബിൾ മെൻഷന്‍ സ്വന്തമാക്കിയത്. നിരവധി മികച്ച ഹ്രസ്വചിത്രങ്ങളോടും സംവിധായകരോടും മല്‍സരിച്ചാണ് ഫ്രാൻസിസ്‌ ജോസഫ്‌ ജീര നേട്ടം സ്വന്തമാക്കിയത്.

ഒരു സൈക്കോളജിക്കൽ ഡ്രാമയാണ്‌ ‘പില്ലോ നത്തിംഗ് ബട്ട് ലൈഫ്’. ഇന്ത്യയിലും ന്യൂസിലന്റിലുമാണ്‌ ഷോർട്ട്‌ ഫിലിം ചിത്രീകരിച്ചിരിക്കുന്നത്‌. ഇമ്മാനുവൽ, സെക്കൻഡ്‌ ഷോ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച അനിൽ ആന്റോയാണ്‌ ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ഇതേ ഫെസ്റ്റിവലിൽ ഫൈനൽ റൗണ്ട്‌ വരെ എത്തുവാൻ അനിൽ ആന്റോയുടെ പ്രകടനത്തിന്‌ സാധിച്ചിരുന്നു. ആസ്കർ അമീർ, ആനന്ദ്‌ ബാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളാകുന്നുണ്ട്‌. സുധീപ്‌ പാലനാട്‌ സംഗീതവും കണ്ണൻ പട്ടേരി ഛായാഗ്രഹണവും അനീഷ്‌ അച്ചുതൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു.

കാഞ്ഞങ്ങാട്‌ സ്വദേശിയായ ഫ്രാൻസിസ്‌ ജോസഫ്‌ ജീര കപ്പേള, വൃത്തം എന്നീ ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്‌.

TAGS :

Next Story