കാർഷിക ബില്ലിനെ എതിർക്കുന്നവർ തീവ്രവാദികളാണെന്ന് നടി കങ്കണ റണാവത്ത്; വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
കർഷകർ ഭയപ്പെടേണ്ടെന്നും ഒരു തരത്തിലും ബില്ല് അവരെ ഹാനികരമായി ബാധിക്കില്ലെന്നും ബില്ല് പാസാക്കിയതിന് ശേഷം വിവിധ ഭാഷകളിലായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റിലൂടെ സൂചിപ്പിച്ചു

കാർഷിക ബില്ലിനെ എതിർക്കുന്നവർ തീവ്രവാദികളാണെന്ന് നടി കങ്കണ റണാവത്ത്. ട്വിറ്ററിലൂടെയാണ് വിവാദ പരാമർശവുമായി കങ്കണ രംഗത്തെത്തിയത്. സി.എ.എക്കെതിരെ സമരം ചെയ്ത തീവ്രവാദികളെപ്പോലെയാണ് കാർഷിക ബില്ലിനെ എതിർക്കുന്നവർ എന്ന് കങ്കണ കുറിചു. കങ്കണയുടെ പരാമർശനത്തിനെതിരെ കടുത്ത വിമർശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
കാർഷിക ബില്ലിനെക്കുറിച്ചോര്‍ത്ത് കർഷകർ ഭയപ്പെടേണ്ടെന്നും ഒരു തരത്തിലും ബില്ല് അവരെ ഹാനികരമായി ബാധിക്കില്ലെന്നും ബില്ല് പാസാക്കിയതിന് ശേഷം വിവിധ ഭാഷകളിലായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റിലൂടെ സൂചിപ്പിച്ചു. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു കങ്കണയുടെ പരാമർശം. ‘ഉറങ്ങുന്നവരെ ഉണർത്താം. പക്ഷേ, ഉറക്കം നടിക്കുന്നവരെ എങ്ങനെയാണ് ഉണർത്തുക? ഒരു പൗരനും പൗരത്വം നഷ്ടമായില്ലെങ്കിലും പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച തീവ്രവാദികളാണ് ഇതിനും പിന്നിൽ’- കങ്കണ കുറിച്ചു.
വ്യാപക പ്രതിഷേധത്തിനിടെയാണ് കാര്‍ഷിക പരിഷ്കരണ ബില്ല് രാജ്യസഭ പാസാക്കിയത്. ബില്ല് രാജ്യസഭയില്‍ പാസ്സാക്കുന്നതിനിടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തു. എളമരം കരീം, കെ കെ രാഗേഷ് എന്നിവരടക്കം 8 എംപിമാരെയാണ് ഒരാഴ്ച്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ഡെപ്യൂട്ടി ചെയര്‍മാനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നല്‍കിയ നോട്ടീസ് സഭ തളളി.
Adjust Story Font
16

