Quantcast

എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്? അപർണ ബാലമുരളിയെ പ്രശംസിച്ച് വിജയ് ദേവരക്കൊണ്ട

സുഹൃത്തുക്കളൊപ്പമാണ് ഞാൻ സിനിമ കണ്ടത്. ഞങ്ങളില്‍ മൂന്ന് പേര്‍ കരഞ്ഞു. ഞാൻ സുരരൈ പോട്രുവെന്ന ചിത്രത്തിൽ മുഴുകി ഇരിക്കുകയായിരുന്നു

MediaOne Logo

  • Published:

    18 Nov 2020 10:35 AM IST

എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്?  അപർണ ബാലമുരളിയെ പ്രശംസിച്ച് വിജയ് ദേവരക്കൊണ്ട
X

സൂര്യയും അപര്‍ണ ബാലമുരളിയും നായികാനായകന്‍മാരായ സുരാരെ പോട്രുവിനെ പ്രശംസിച്ച് തെലുങ്ക് നടന്‍ വിജയ് ദേവരക്കൊണ്ട. മികച്ച പ്രകടനമാണ് സൂര്യയും അപര്‍ണയും കാഴ്ച വച്ചിരിക്കുന്നതെന്ന് വിജയ് ട്വിറ്ററില്‍ കുറിച്ചു.

''സുഹൃത്തുക്കളൊപ്പമാണ് ഞാൻ സിനിമ കണ്ടത്. ഞങ്ങളില്‍ മൂന്ന് പേര്‍ കരഞ്ഞു. ഞാൻ സുരരൈ പോട്രുവെന്ന ചിത്രത്തിൽ മുഴുകി ഇരിക്കുകയായിരുന്നു. സൂര്യ താങ്കൾ എന്തൊരു പെർഫോമറാണ്..എങ്ങനെയാണ് ഇതെയും മികച്ച പ്രകടനം കാഴ്ച്ചവെച്ച നടിയെ സുധ കണ്ടെത്തിയത്. എത്ര അവിസ്മരണീയമായാണ് ചിത്രത്തിൽ ഇരുവരും അഭിനയിച്ചത്'' വിജയ് ദേവരകൊണ്ട ട്വിറ്ററിൽ കുറിച്ചു.

ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത സുരാരെ പോട്രുവിന് മികച്ച പ്രതികരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇരുതി സുട്രിലൂടെ ശ്രദ്ധേയമായ സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. ഉര്‍വ്വശിയാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്. പതിവ് പോലെ തകര്‍പ്പനായി അഭിനയിച്ചിട്ടുണ്ട് ഉര്‍വ്വശി.

TAGS :

Next Story