Quantcast

'അന്ന് വാപ്പച്ചി ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റാതെ വേദിയില്‍ നിന്നിറങ്ങി': അബിയുടെ ഓര്‍മദിനത്തില്‍‌ ഷെയ്ന്‍

ഇരുവരും ഒരുമിച്ചുള്ള പുരസ്കാര വേദിയിലെ ചിത്രവും ഷെയ്ന്‍ പങ്കുവെച്ചു

MediaOne Logo

  • Published:

    30 Nov 2020 12:07 PM IST

അന്ന് വാപ്പച്ചി ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റാതെ വേദിയില്‍ നിന്നിറങ്ങി: അബിയുടെ ഓര്‍മദിനത്തില്‍‌ ഷെയ്ന്‍
X

നടൻ അബിയുടെ മൂന്നാം ചരമവാർഷിക ദിനമാണിന്ന്. ഓർമദിനത്തിൽ വാപ്പച്ചിയെ ഓർക്കുകയാണ് മകനും നടനുമായ ഷെയ്ൻ നിഗം. തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് നന്ദി എന്നാണ് ഷെയ്ന്‍ ഫേസ് ബുക്കില്‍ കുറിച്ചത്. ഇരുവരും ഒരുമിച്ചുള്ള പുരസ്കാര വേദിയിലെ ചിത്രവും ഷെയ്ന്‍ പങ്കുവെച്ചു.

"ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. വാപ്പച്ചി ആദ്യമായും അവസാനമായും സ്റ്റേജിൽ കയറി, ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റാതെ ഇറങ്ങിയ വേദി ആണ്. ആരും ഒന്നും പറയാനും ആവശ്യപ്പെട്ടില്ല. പരാതി അല്ല കേട്ടോ, വാപ്പച്ചിക്ക് ഉണ്ടായ വേദന ഞാൻ പങ്ക് വയ്ക്കുന്നു.. ഇതാണ് വാപ്പച്ചിയുടെ അവസാന വേദി".

രക്തത്തില്‍ പ്ലേറ്റ്ലറ്റുകള്‍ കുറയുന്ന രോഗത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2017 നവംബര്‍ 30 നാണ് അബി മരിച്ചത്. സിനിമകളില്‍ മാത്രമല്ല മിമിക്രി വേദികളിലും അബി സജീവമായിരുന്നു.

ഇന്ന് എന്‍റെ വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ്. Thank you Vappichi for believing in me. <3 ഈ ചിത്രത്തിന് മറ്റൊരു...

Posted by Shane Nigam on Sunday, November 29, 2020
TAGS :

Next Story