Quantcast

വൻ താരനിരയുമായി മറ്റൊരു ആന്തോളജി; ആണും പെണ്ണും ട്രെയിലർ പുറത്ത്

മൂന്നു കഥകളെ ആസ്പദമാക്കിയ മൂന്ന് ഹ്രസ്വചിത്രങ്ങളാണ് ആണും പെണ്ണും

MediaOne Logo

Web Desk

  • Published:

    21 March 2021 11:33 AM IST

വൻ താരനിരയുമായി മറ്റൊരു ആന്തോളജി; ആണും പെണ്ണും ട്രെയിലർ പുറത്ത്
X

പാർവതി തിരുവോത്ത്, ആസിഫ് അലി, ജോജു ജോർജ്, ഇന്ദ്രജിത്ത്, റോഷൻ മാത്യു, സംയുക്ത മേനോൻ എന്നിങ്ങനെ വൻ താരനിര അണിനിരക്കുന്ന ‘ആണും പെണ്ണും’ സിനിമയുടെ ട്രെയിലർ എത്തി. മൂന്നു കഥകളെ ആസ്പദമാക്കിയ മൂന്ന് ഹ്രസ്വചിത്രങ്ങളാണ് ആണും പെണ്ണും. ആഷിഖ് അബു, വേണു, ജയ് കെ എന്നിവരാണ്​ സംവിധായകർ.

ഉറൂബിന്‍റെ 'രാച്ചിയമ്മ' എന്ന കഥ ആസ്പദമാക്കിയാണ് ഛായാഗ്രാഹകൻ വേണുവിന്‍റെ ചിത്രം. പാർവ്വതി തിരുവോത്ത്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കഥയും വേണു തന്നെയാണ്.

ഉണ്ണി ആറിന്‍റെ തിരക്കഥയിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ മാത്യു, ദർശന, നെടുമുടി വേണു കവിയൂർ പൊന്നമ്മ, ബേസിൽ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ജോജു ജോര്‍ജിനേയും സംയുക്താ മേനോനെയും ഇന്ദ്രജിത്തനെയും നായിക നായകന്മാരാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സന്തോഷ് എച്ചിക്കാനമാണ്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story