Quantcast

'എല്ലാം മതിയാക്കി ഹജ്ജിന് പോകാന്‍ നിന്ന മനുഷ്യനാ, ഇനി അങ്ങേരുടെ പേരില്‍ ആരും വെട്ടിച്ചാകണ്ട' മാലിക് ട്രെയിലര്‍ പുറത്ത്

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ നടന്ന ചില യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്ന സൂചന.

MediaOne Logo

Web Desk

  • Published:

    25 March 2021 12:56 PM GMT

എല്ലാം മതിയാക്കി ഹജ്ജിന് പോകാന്‍ നിന്ന മനുഷ്യനാ, ഇനി അങ്ങേരുടെ പേരില്‍ ആരും വെട്ടിച്ചാകണ്ട മാലിക് ട്രെയിലര്‍ പുറത്ത്
X

ടേക്ക് ഓഫിന്‍റെയും സീയു സൂണിന്‍റെയും വമ്പൻ വിജയത്തിന് പിന്നാലെ ആരാധകരിലേക്ക് എത്തുന്ന മഹേഷ് നാരായണന്‍റെ പുതിയ ചിത്രമായ മാലിക്കിന്‍റെ ട്രെയിലര്‍ പുറത്ത്. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ നടന്ന ചില യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്ന സൂചന.

ട്രെയിലര്‍ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ സിനിമയില്‍ വ്യതസ്ത മേക്കോവറില്‍ എത്തുന്ന നിമിഷ സജയന്‍റെ ചിത്രങ്ങള്‍ വൈറലായിരുന്നു.

ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്‍റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുഷിൻ ശ്യാമാണ് സം​ഗീതം. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്‍റെ സംഘട്ടനം ഒരുക്കുന്നത്. നേരത്തെ റിലീസ് പ്രതീക്ഷിച്ചിരുന്ന ചിത്രം കോവിഡ് പശ്ചാത്തലം കാരണമാണ് റിലീസ് വൈകിപ്പിച്ചത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story