Quantcast

ഒറ്റുമായി ചാക്കോച്ചനും അരവിന്ദ് സ്വാമിയും; ചിത്രീകരണം ഗോവയില്‍ ആരംഭിച്ചു

തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക

MediaOne Logo

Web Desk

  • Published:

    25 March 2021 7:14 PM IST

ഒറ്റുമായി ചാക്കോച്ചനും അരവിന്ദ് സ്വാമിയും; ചിത്രീകരണം ഗോവയില്‍ ആരംഭിച്ചു
X

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന തമിഴ് - മലയാളം ചിത്രം ഒറ്റ് ഗോവയില്‍ ആരംഭിച്ചു. തീവണ്ടിക്ക് ശേഷം സംവിധായകന്‍ ഫെല്ലിനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഗോവയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇത് തന്റെ ആദ്യ തമിഴ് സിനിമയാണെന്നും എക്കാലത്തെയും ആകര്‍ഷകവും സ്റ്റൈലിഷുമായ അരവിന്ദ് സ്വാമിയുടെ കൂടെ ഗോവയില്‍ ചിത്രീകരണം ഇന്ന് ആരംഭിച്ചെന്നും ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എസ്.സജീവാണ്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story