Quantcast

ആ ചൂണ്ടയില്‍ എന്താണ് കൊത്തിയത്? ആകാംക്ഷ നിറച്ച് ജോജിയുടെ ടീസര്‍

മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന ചിത്രമാണ് ജോജി

MediaOne Logo

Web Desk

  • Published:

    31 March 2021 6:07 AM GMT

ആ ചൂണ്ടയില്‍ എന്താണ് കൊത്തിയത്? ആകാംക്ഷ നിറച്ച് ജോജിയുടെ ടീസര്‍
X

മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന ജോജിയുടെ ടീസര്‍ പുറത്തിറങ്ങി. ഒരു വലിയ റബ്ബര്‍ തോട്ടത്തിലെ കുളത്തില്‍ ചൂണ്ടയിട്ടുകൊണ്ടിരിക്കുന്ന ഫഹദാണ് ടീസറില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഒടുവില്‍ ചൂണ്ടയില്‍ എന്തോ കൊത്തുന്നുമുണ്ട്. ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളുമായിട്ടാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.

ये भी पà¥�ें- ഫഹദ്, ദിലീഷ് പോത്തന്‍, ശ്യാം പുഷ്ക്കരന്‍ ടീം വീണ്ടും; ജോജി ചിത്രീകരണം തുടങ്ങി

എന്‍ജിനിയറിംഗ് പാതിവഴിയില്‍ ഉപേക്ഷിച്ച ജോജി ഒരു വലിയ പണക്കാരന്‍റെ മകനാണ്. വിദേശത്ത് പോയി പണം സമ്പാദിക്കുക എന്നതാണ് ജോജിയുടെ ഏറ്റവും വലിയ ആഗ്രഹം. എന്നാല്‍ ജോജിയെ ഒരു വിലയുമില്ലാത്തവനായിട്ടാണ് പിതാവ് കരുതുന്നത്. ഒടുവില്‍ തന്‍റെ ലക്ഷ്യം നിറവേറ്റാന്‍ ജോജി ഇറങ്ങിത്തിരിക്കുന്നതും അത് കുടുംബത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് ജോജിയുടെ പ്രമേയം. ഫഹദാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ബാബുരാജ്, ഷമ്മി തിലകന്‍, ഉണ്ണിമായ പ്രസാദ്, അലിസ്റ്റര്‍ അലക്സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ശ്യാം പുഷ്കരന്‍റെതാണ് തിരക്കഥ. ഭാവനാ സ്റ്റുഡിയോസാണ് നിര്‍മ്മാണം. ചിത്രം ഏപ്രില്‍ 7ന് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story