Quantcast

'ഷൂട്ടിങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത സിനിമാ സംഘടനകളുടെ മുഖത്തേക്ക് കാർക്കിച്ച് തുപ്പുന്നു'

പാലക്കാട് വായില്യാംകുന്ന് ക്ഷേത്ര പരിസരത്താണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സിനിമാ ചിത്രീകരണം തടഞ്ഞത്

MediaOne Logo

Web Desk

  • Published:

    11 April 2021 3:19 AM GMT

ഷൂട്ടിങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത സിനിമാ സംഘടനകളുടെ മുഖത്തേക്ക് കാർക്കിച്ച് തുപ്പുന്നു
X

പാലക്കാട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍‌ മലയാള സിനിമയുടെ ഷൂട്ടിങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത സിനിമാ സംഘടനകളെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. ഫേസ് ബുക്കിലാണ് ഹരീഷ് പേരടിയുടെ പ്രതികരണം.

കേരളത്തിൽ ഒരു മലയാള സിനിമയുടെ ഷൂട്ടിങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക് കാർക്കിച്ച് തുപ്പുന്നു... ക്ര തുഫു...

പാലക്കാട് കടമ്പഴിപ്പുറത്ത് വായില്യാംകുന്ന് ക്ഷേത്ര പരിസരത്താണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സിനിമാ ചിത്രീകരണം തടഞ്ഞത്. ഹിന്ദു - മുസ്‍ലിം പ്രണയം ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. മീനാക്ഷി ലക്ഷ്മൺ സംവിധാനം ചെയ്യുന്ന 'നീയാം നദി ' എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്. അണിയറ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ഷൂട്ടിങ് ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

ഇന്നലെ രാവിലെ 10 മണിയോടെ സിനിമയുടെ പൂജ കഴിഞ്ഞ് ചീത്രീകരണം തുടങ്ങും മുൻപാണ് സംഭവം. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സംഘടിച്ച് എത്തുകയായിരുന്നു. കസേര എടുത്ത് എറിഞ്ഞതോടെ ഷൂട്ടിങ് ലോക്കേഷനിലുണ്ടായിരുന്ന പെൺകുട്ടിക്ക് പരിക്കേറ്റു. ഷൂട്ടിങ് ലോക്കേഷനിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി എന്ന് കാണിച്ച് ശ്രീകൃഷ്ണപുരം പൊലീസിൽ സിനിമാ പ്രവർത്തകർ പരാതി നൽകി. അനുമതി ഇല്ലാതെ ചിത്രീകരിച്ചതുകൊണ്ടാണ് തടഞ്ഞതെന്ന് ബിജെപി പ്രാദേശിക നേതാക്കൾ വിശദീകരിച്ചു. എന്നാൽ പൊലീസിൽ നിന്നും ക്ഷേത്ര ഭരണ സമിതിയിൽ നിന്നും അനുമതി വാങ്ങിയതാണെന്ന് സിനിമാ പ്രവർത്തകർ പറഞ്ഞു.

സിനിമാ പ്രവർത്തകരുടെ പരാതിയിൽ കടമ്പഴിപ്പുറം സ്വദേശികളായ ശ്രീജിത്, സുബ്രഹ്മണ്യൻ, ബാബു, സച്ചിദാനന്ദൻ, ശബരീഷ് എന്നിവരുടെ അറസ്റ്റ് ശ്രീകൃഷ്ണപുരം പൊലീസ് രേഖപ്പെടുത്തി. അഞ്ച് പേരും ആര്‍എസ്എസ്, ബിജെപി പ്രവർത്തകരാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി ക്ഷേത്രമുറ്റത്ത് നാമജപം നടത്തി. സിനിമാ ചിത്രീകരണം തടഞ്ഞതിനെ ഡിവൈഎഫ്ഐ അപലപിച്ചു.

കേരളത്തിൽ ഒരു മലയാള സിനിമയുടെ ഷൂട്ടിംങ്ങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക് കാർക്കിച്ച് തുപ്പുന്നു...ക്ര തുഫു...

Posted by Hareesh Peradi on Saturday, April 10, 2021

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story