പുലർച്ചെ മൂന്ന് മണിയൊന്നും പ്രശ്‌നമല്ല; അഹമ്മദാബാദിൽ ആരാധകരെ 'ഉണർത്തി' ഷാറൂഖ് ഖാൻ
ഫിലിം ഫെയര്‍ അവാര്‍ഡ് നിശയ്ക്കായാണ് ശനിയാഴ്ച വൈകീട്ട് ഷാരൂഖ് ഖാന്‍ അഹമ്മദാബാദിലെത്തിയത്

ആരാധകര്‍ക്ക് നേരെ കൈവീശുന്ന ഷാറൂഖ് ഖാന്‍ Photo- Shah Rukh Khan Warriors FAN Club
ഹൈദരാബാദ്: ആരാധകരെ നിരാശരാക്കാത്ത താരമാണ് ബോളിവുഡിന്റെ കിങ്ഖാൻ ഷാറൂഖ്. കഴിഞ്ഞ ദിവസം ബോളിവുഡ് അവാർഡ് ഷോയ്ക്കായി ഗുജറാത്തിലെ അഹമ്മദാബാദിലെത്തിയ ഷാറൂഖ്, ആരാധകരുടെ മനം കവർന്നതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. പുലർച്ചെ മൂന്നിനാണ് ആരാധകരെ കയ്യിലെടുത്തുള്ള ഷാറൂഖിന്റെ പ്രകടനം.
ഫിലിം ഫെയര്‍ അവാര്‍ഡ് നിശയ്ക്കായാണ് ശനിയാഴ്ച വൈകീട്ട് ഷാരൂഖ് ഖാന്‍ അഹമ്മദാബാദിലെത്തിയത്. പരിപാടിയുടെ അവതാരകന്‍ കൂടിയായ താരം, തന്റെ വര്‍ക്ക് കഴിഞ്ഞ് മൂന്ന് മണിക്കാണ് പുറത്തെത്തിയത്. താരം വരും എന്നറിഞ്ഞ് ആരാധകര്‍ നേരത്തെ തന്നെ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. എന്നാല്‍ പുലര്‍ച്ചെ മൂന്ന് മണിയായതിന്‍റെയും ജോലി കഴിഞ്ഞതിന്റെ ക്ഷീണമൊന്നും താരം പ്രകടിപ്പിച്ചില്ല. ആരാധകരെ തന്റെ ഐക്കോണിക് പോസിലൂടെ തന്നെ താരം ഉണര്‍ത്തി.
വെള്ളനിറത്തിലുള്ള ഫുള്‍ സ്ലീവ് ടി-ഷര്‍ട്ടും ഡെനിംസുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. കാറിന്റെ വക്കില്‍ ചവിട്ടി വാതിലില്‍ പിടിച്ചുകൊണ്ടാണ് അദ്ദേഹം നിന്നത്. ഷാറൂഖിനെ കണ്ടപാടെ ആരാധകര്‍ ആരവം മുഴക്കി. തനിക്കടുത്തുള്ള ചില ആരാധകര്‍ക്ക് ഷാരൂഖ് കൈകൊടുക്കുകയും ചെയ്തു.
Watch Video
Adjust Story Font
16

