Quantcast

'3 ഇഡിയറ്റ്‌സ്' താരം അഖിൽ മിശ്രയ്ക്ക് അപകടത്തിൽ ദാരുണാന്ത്യം

ഭാര്യയും ജർമൻ നടിയുമായ സൂസൻ ബെർനേറ്റിനൊപ്പം ഷൂട്ടിങ് ആവശ്യത്തിനായി ഹൈദരാബാദിലെത്തിയതായിരുന്നു അഖിൽ മിശ്ര

MediaOne Logo

Web Desk

  • Updated:

    2023-09-21 09:24:09.0

Published:

21 Sept 2023 2:52 PM IST

അഖിൽ മിശ്ര
X

ഹൈദരാബാദ്: ബോളിവുഡ് താരം അഖിൽ മിശ്രയ്ക്ക് അപകടത്തിൽ ദാരുണാന്ത്യം. ഹൈദരാബാദിലെ ഒരു ഹോട്ടലിലായിരുന്നു അപകടം. 67 വയസായിരുന്നു.

ആമിർ ഖാൻ ചിത്രം '3 ഇഡിയറ്റ്‌സി'ൽ ലൈബ്രേറിയൻ ദുബേയെ അവതരിപ്പിച്ചാണ് അഖിൽ പ്രേക്ഷകശ്രദ്ധ നേടുന്നത്. ഭാര്യയും ജർമൻ നടിയുമായ സൂസൻ ബെർനേറ്റിന്റെ ഒരു ഷൂട്ടിങ് ആവശ്യത്തിനായി ഹൈദരാബാദിലെത്തിയതായിരുന്നു ഇവർ. ഭാര്യ ഷൂട്ടിങ്ങിനു പോയ സമയത്താണ് ഹോട്ടലിലെ അടുക്കളിൽ നടൻ കാല്‍ തെന്നിവീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന താരത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവരമറിഞ്ഞ് ഷൂട്ടിങ് നിർത്തിവച്ച് സൂസൻ ആശുപത്രിയിലെത്തി. പിന്നീട് ഇവർ തന്നെ മരണവിവരം പുറത്തുവിടുകയായിരുന്നു. തന്റെ ഹൃദയം തകർന്നിരിക്കുകയാണ്, പാതിയാണ് പോയ്ക്കളഞ്ഞതെന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.

3 ഇഡിയറ്റ്‌സിനു പുറമെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് അഖിൽ മിശ്ര. ഹസാറോം ഖ്വായിഷെ ഐസി, ഭോപ്പാൽ: എ പ്രേയർ ഫോർ റെയിൻ, മെരേ ദോസ്ത് പിക്ചർ അഭി ബാകി ഹെ, റേഡിയോ, ബ്ല്യൂ ഓറഞ്ചസ്, ഡോൺ, ക്രാം, വെൽഡൺ അബ്ബ, ഗാന്ധി മൈ ഫാദർ, ഇസ് രാത് കി സുഭഹ് നഹി, കൽകട്ട മെയിൽ, കരീബ്, കംല കി മൗത്ത്, ഹമാരി ഷാദി തുടങ്ങിയ ചിത്രങ്ങളിലെല്ലാം വേഷമിട്ടിട്ടുണ്ട്. ബൻവാർ, യും ഹേ ഹം, പ്രധാൻമന്ത്രി, ദി അഡ്വഞ്ചേഴ്‌സ് ഓഫ് ഹാതിം, ദോ ദിൽ ബന്ദേ ഇക് ദോരി സെ തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു.

2011 സെപ്റ്റംബറിലായിസുന്നു സൂസനുമായുള്ള വിവാഹം. ക്രാം, മേര ദിൽ ദീവാന തുടങ്ങിയ ചിത്രങ്ങളിൽ ഭാര്യയ്‌ക്കൊപ്പം പ്രവർത്തിച്ചു. 2019ൽ മജ്‌നു കി ജൂലിയറ്റ് എന്ന പേരിൽ ഭാര്യയ്‌ക്കൊപ്പം തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ഹ്രസ്വചിത്രവും പുറത്തിറങ്ങിയിരുന്നു.

Summary: 3 Idiots Actor Akhil Mishra Dies In An Accident

TAGS :

Next Story