Quantcast

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം ഇന്ന്

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്കാരം വിതരണം ചെയ്യും

MediaOne Logo

Web Desk

  • Published:

    24 Sept 2022 6:59 AM IST

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം ഇന്ന്
X

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം ഇന്ന്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്കാരം വിതരണം ചെയ്യും. മികച്ച നടനുള്ള അവാർഡ് ബിജു മേനോനും ജോജു ജോര്‍ജിനും മികച്ച നടിക്കുള്ള അവാർഡ് രേവതിക്കും സമ്മാനിക്കും. മികച്ച സംവിധായകനുള്ള അവാർഡ് ദിലീഷ് പോത്തനാണ്.

കേരള സര്‍ക്കാരിന്‍റെ പരമോന്നത ചലച്ചിത്രബഹുമതിയായ ജെ.സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ കെ.പി കുമാരൻ ഏറ്റുവാങ്ങും . ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിനാണ്.

കഴിഞ്ഞ മാസമായിരുന്നു അവാര്‍ഡു സമര്‍പ്പണം നടക്കേണ്ടിയിരുന്നത്. കനത്ത മഴ മൂലം ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞ മേയ് 27നാണ് 52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. കൃഷാന്ത് സംവിധാനം ചെയ്ത ആവാസവ്യൂഹം ആണ് മികച്ച ചിത്രം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'ഹൃദയം' ആണ്.ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്തര്‍ മിര്‍സയായിരുന്നു ഇത്തവണത്തെ ജൂറി ചെയര്‍മാന്‍ .

TAGS :

Next Story