Quantcast

ദേശീയ ചലച്ചിത്ര പുരസ്കാരം; അപര്‍ണ ബാലമുരളിയും ബിജു മേനോനും പരിഗണനയില്‍

മികച്ച നടൻമാരുടെ പട്ടികയിൽ താനാജിയിലെ പ്രകടനത്തിലൂടെ അജയ് ദേവ്ഗണും സൂരരെ പ്രോട്രിലെ ശ്രദ്ധേയമായ വേഷത്തിലൂടെ സൂര്യയും മുന്നിൽ ഉണ്ട്

MediaOne Logo

Web Desk

  • Published:

    22 July 2022 1:31 AM GMT

ദേശീയ ചലച്ചിത്ര പുരസ്കാരം; അപര്‍ണ ബാലമുരളിയും ബിജു മേനോനും പരിഗണനയില്‍
X

ഡല്‍ഹി: അറുപത്തി എട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാലിനാണ് പ്രഖ്യാപനം. അപർണ ബാലമുരളി മികച്ച നടിക്കും ബിജു മേനോൻ സഹനടനുമുള്ള പുരസ്കാരത്തിനുള്ള പരിഗണനയിലുണ്ട്.

മികച്ച സിനിമക്കായി ഇത്തവണയും കടുത്ത മത്സരമാണ്. താനാജി, സൂരരെ പ്രോട്ര് എന്നീ സിനിമകൾ അവസാന റൗണ്ടിൽ ഇടംപിടിച്ചിട്ടുണ്ട്. മികച്ച നടൻമാരുടെ പട്ടികയിൽ താനാജിയിലെ പ്രകടനത്തിലൂടെ അജയ് ദേവ്ഗണും സൂരരെ പ്രോട്രിലെ ശ്രദ്ധേയമായ വേഷത്തിലൂടെ സൂര്യയും മുന്നിൽ ഉണ്ട്.

സൂരരെ പോട്രിലെ അഭിനയത്തിന് മലയാളിയായ അപർണ ബാലമുരളി മികച്ച നടിക്കായുള്ള പുരസ്കാരത്തിന് പരിഗണനയിലുണ്ട്. മലയാള സിനിമയ്ക്കും അഭിമാനിക്കാന്‍ വക നല്‍കുന്ന പ്രഖ്യാപനം ആയിരിക്കും എന്നാണ് പ്രതീക്ഷ. ബിജു മേനോനും പൃഥ്വിരാജും അഭിനയിച്ച അയ്യപ്പനും കോശിയും മികച്ച മലയാള ചിത്രമായേക്കുമെന്നാണ് സൂചന. അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോനെ ‌മികച്ച സഹനടനുള്ള അവാർഡിന് പരിഗണിക്കുന്നുണ്ട്. മാലിക്കും കേരളത്തിൽ നിന്നുള്ള അവാർഡ് പ്രതീക്ഷയിലുണ്ട്. ശബ്ദമിശ്രണ വിഭാഗത്തിലാകും മാലിക്കിനെ പരി​ഗണിക്കുക.

TAGS :

Next Story