Quantcast

അംബിക,മേനക, കാര്‍ത്തിക...മലയാളത്തിന്‍റെ എവര്‍ഗ്രീന്‍ നായികമാര്‍ ഒത്തുകൂടിയപ്പോള്‍

ഈയിടെ നടി സുമലതയുടെ മകന്‍റെ വിവാഹത്തിന് 80കളിലെ നടിമാര്‍ ഒരുമിച്ചെത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    12 Jun 2023 12:18 PM IST

actress gathering
X

നായികമാര്‍ ഒത്തുകൂടിയപ്പോള്‍

തിരുവനന്തപുരം: 1980കളിലും 90കളിലും സിനിമയില്‍ നിറഞ്ഞുനിന്ന നായികമാരുടെ ഒത്തുകൂടലിന്‍റെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ജലജ, അംബിക,മേനക,കാര്‍ത്തിക, മഞ്ജു പിള്ള,വിന്ദുജ മേനോന്‍, ചിപ്പി, സോന നായര്‍,ശ്രീലക്ഷ്മി എന്നിവരാണ് ഒത്തുകൂടിയത്.


മേനകയാണ് ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. “ലൗലീസ് സംഘത്തോടൊപ്പം ഹൊറൈസോണിൽ വച്ച് നല്ലൊരു ഉച്ച ഭക്ഷണം കഴിച്ചു. ഒരുപാട് നല്ല ഓർമകളും സന്തോഷവും പങ്കിട്ടു. വീണ്ടും കാണാം ലൗലീസ്,” ചിത്രം പങ്കുവച്ചുകൊണ്ട് മേനക കുറിച്ചു. അംബിക സിനിമയില്‍ സജീവമാണെങ്കിലും ഒരു കാലത്ത് ഹിറ്റ് നായികയായിരുന്ന കാര്‍ത്തിക ഇതുവരെ രണ്ടാം വരവ് നടത്തിയിട്ടില്ല. ജലജയാണെങ്കില്‍ മാലിക് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. മേനകയും വിന്ദുജയും സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. ശ്രീലക്ഷ്മി,ചിപ്പി,സോനാ നായര്‍, മഞ്ജു പിള്ള തുടങ്ങിയ നടിമാര്‍ സീരിയലിലും സജീവമാണ്.



ഈയിടെ നടി സുമലതയുടെ മകന്‍റെ വിവാഹത്തിന് 80കളിലെ നടിമാര്‍ ഒരുമിച്ചെത്തിയിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ വൈറലായിരുന്നു. മീന, സുഹാസിനി, നദിയ മൊയ്തു, മേനക സുരേഷ്, രാധിക ശരത്കുമാര്‍,ലിസി, പൂര്‍ണിമ ഭാഗ്യരാജ് എന്നിവരാണ് വിവാഹത്തില്‍ പങ്കെടുത്തത്. രജനീകാന്തും ചടങ്ങിനെത്തിയിരുന്നു.

TAGS :

Next Story