Quantcast

ഹൃദയം കവരുന്നൊരു മെലഡി; ജിസ് ജോയിയുടെ മാജിക്കൽ വരികൾ, 'അറ്റ്' ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

ഡാർക്ക് വെബ്ബിന്‍റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു ടെക്നോ ത്രില്ലർ ചിത്രമായിട്ടാണ് അറ്റ്-വെൽക്കം ടു ഡാർക്ക് സൈഡ് ഒരുങ്ങുന്നത്

MediaOne Logo

Web Desk

  • Updated:

    2023-03-13 10:47:25.0

Published:

13 March 2023 4:13 PM IST

AT-Welcome to The Dark Side, DonMax, 4 MUSICS, ഡോണ്‍മാക്സ്, അറ്റ്
X

കൊച്ചി: ഡോൺ മാക്‌സ് സംവിധാനം ചെയ്യുന്ന അറ്റ്-വെൽക്കം ടു ഡാർക്ക് സൈഡ് എന്ന സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. രണ്ട് പെൺകുട്ടികളുടെ സൗഹൃദവും സ്നേഹവും കാണിച്ചുതരുന്ന തരത്തിലാണ് നദിയേ എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത്. ജിസ് ജോയുടെ മനോഹരമായ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഫോർ മ്യൂസിക് ആണ്. ദീപക് ജെ.ആർ ആണ് മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അഞ്ജു എബ്രഹാം, അരുണ മേരി ജോർജ്, ദേവന എന്നിവരാണ് സഹഗായകർ. സരിഗമ മലയാളത്തിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.

ഡാർക്ക് വെബ്ബിന്‍റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു ടെക്നോ ത്രില്ലർ ചിത്രമായിട്ടാണ് അറ്റ്-വെൽക്കം ടു ഡാർക്ക് സൈഡ് ഒരുങ്ങുന്നത്. നവാഗതനായ ആകാശ് സെൻ ആണ് ചിത്രത്തിലെ നായകനാവുന്നത്. മലയാളത്തിൽ ആദ്യമായിട്ടാണ് ഡാർക്ക് വെബ്ബിനെ അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുങ്ങുന്നത്. ഡോൺ മാക്സ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് കൊച്ചുറാണി പ്രൊഡക്ഷൻസ് ആണ്. ആകാശ് സെൻ, ഷാജു ശ്രീധർ എന്നിവർക്ക് പുറമെ കന്നഡയിലെ ഹിറ്റ് ചിത്രങ്ങളായ മനസ്മിത, കെ.ടി.എം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആയ സഞ്ജനയും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, റേച്ചൽ ഡേവിഡ്,നയന എൽസ, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മൺ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫറായ കനൽ കണ്ണനാണ് ചിത്രത്തിന്‍റെ സംഘട്ടനങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ രവിചന്ദ്രൻ ആണ് ചിത്രത്തിന്‍റെ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. ഹുമറും ഷാജഹാനും പുറമെ ഫോർ മ്യൂസികും ചേർന്നാണ് ചിത്രത്തിന്‍റെ സംഗീതം. പ്രോജക്ട് ഡിസൈനർ-ബാദുഷ. പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ. ആർട്ട്-അരുൺ മോഹനൻ. മേക്ക്അപ്പ്-രഞ്ജിത് അമ്പാടി. വസ്ത്രാലങ്കാരം-റോസ് റെജിസ്. ആക്ഷൻ കൊറിയോഗ്രഫി-കനൽ കണ്ണൻ. ചീഫ് അസോസിയേറ്റ്-റെജിലേഷ്. ക്രിയേറ്റീവ് ഡയറക്ടർ-റെജിസ് ആന്‍റണി. അസോസിയേറ്റ് ഡയറക്ടർ-പ്രകാശ് ആർ നായർ. പി.ആർ.ഒ-ആതിര ദിൽജിത്ത്. സ്റ്റിൽസ്-ജെഫിൻ ബിജോയ്. പബ്ലിസിറ്റി ഡിസൈൻ-അനന്ദു എസ് കുമാർ.

TAGS :

Next Story