Quantcast

ഒരു ടിനു പാപ്പച്ചൻ പടം; കൊല്ലം കോട്ട കമ്പനി ഫസ്റ്റ് ലുക്ക് പുറത്ത്

ആർ അരവിന്ദനും സുജിത്ത് സുന്ദരനും ചേർന്ന് സിനിമയുടെ തിരക്കഥ ഒരുക്കിയപ്പോൾ റാഹിലാണ് ക്യാമറ ചലിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    8 Aug 2026 5:49 PM IST

ഒരു ടിനു പാപ്പച്ചൻ പടം; കൊല്ലം കോട്ട കമ്പനി ഫസ്റ്റ് ലുക്ക് പുറത്ത്
X

പുതുമുഖങ്ങളെ അണിനിരത്തി ടിനു പാപ്പച്ചൻ ഒരുക്കുന്ന കൊല്ലം കോട്ട കമ്പനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

4 പുതുമുഖ താരങ്ങൾ ലീഡ് റോളിലെത്തുന്ന ചിത്രത്തിൽ സജിൻ ഗോപുവാണ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്.


കൊല്ലം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിൽ പോലീസുകാരനും ചെറുപ്പക്കാരും തമ്മിലുള്ള സംഘർഷത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നതെന്ന് സംവിധായകൻ ടിനു പാപ്പച്ചൻ പറഞ്ഞു. 'കൊല്ലം കോട്ട കമ്പനി'യുടെ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി 80 ശതമാനവും പുതുമുഖങ്ങൾ ആണെന്നും ടിനു നേരത്തെ പറഞ്ഞിരുന്നു.


അരുൺ നാരായണൻ, അഞ്ജന ഫിലിപ്പ്, ബിനു എസ്ഡി, ടിനു പാപ്പച്ചൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് ജസ്റ്റിൻ വർഗീസാണ്. തമിഴ് ഇൻഡിപെൻഡൻ്റ് മ്യൂസിക്കിൽ ട്രെൻഡിങ് ആയ വെങ്കായോ റാപ്പർ മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആർ അരവിന്ദനും സുജിത്ത് സുന്ദരനും ചേർന്ന് സിനിമയുടെ തിരക്കഥ ഒരുക്കിയപ്പോൾ റാഹിലാണ് ക്യാമറ ചലിപ്പിച്ചത്.


കോ-പ്രൊഡ്യൂസർ- അച്ചു ബേബി ജോൺ, എഡിറ്റർ - ദീപു ജോസഫ്, ആർട്ട് ഡയറക്ടർ - അജയ് മങ്ങാട്, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി,

ആക്ഷൻ കലൈ കിംഗ്സ്റ്റൺ, കോസ്റ്റ്യൂം ഡിസൈനർ- ആഷിഷ് നമ്പ്യാർ, മേക്കപ്പ് - റോണക്സ് സേവ്യർ, ലിറിക്സ് - വിനായക് ശശികുമാർ, കളറിസ്റ്റ് - ശ്രീക് വാര്യർ (കളർ പ്ലാനറ്റ്), പ്രൊഡക്ഷൻ കൺട്രോളർ- പ്രധ്വി എൻ രാജൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, ലൈൻ പ്രൊഡ്യൂസേഴ്സ് - ഫെബി സ്റ്റാലിൻ, വിവേക് കെജി, അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു വിജയൻ, സ്റ്റിൽസ് - ഷൈൻ സബൂറ, പ്രോമോ സ്റ്റിൽസ് - അർജുൻ കല്ലിങ്കൽ, PRO - റോജിൻ കെ റോയ്

TAGS :

Next Story