Quantcast

'2018ന്‍റെ ബോക്സ് ഓഫീസ് ഹിറ്റിന് നടുവിലും ആന്‍റണി പെപ്പെ എന്ന ഒറ്റയാനാണ് നായകന്‍'; ജൂഡിനെതിരെ എ.എ റഹീം എം.പി

ജൂഡിന്‍റെ സർഗ്ഗാത്മകതയെ അഭിനന്ദിച്ചാലും 2018ലേത് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ആഭിമുഖ്യത്തിന്‍റെ പ്രകടനമാണെന്ന് എ.എ റഹീം

MediaOne Logo

Web Desk

  • Updated:

    2023-05-12 14:43:56.0

Published:

12 May 2023 2:36 PM GMT

Jude Anthany Joseph, AA Rahim MP, Antony Varghese, ജൂഡ് ആന്‍റണി ജോസഫ്, എഎ റഹീം, റഹീം, ആന്‍റണി പെപ്പെ, ആന്‍റണി വര്‍ഗീസ്
X

സിനിമയുടെ സാങ്കേതിക വിദ്യയോ കലക്ഷനോ അല്ല മറിച്ച് യഥാര്‍ഥ മനുഷ്യരാണ് ചരിത്രത്തില്‍ നായകന്മാരെന്ന് എ.എ റഹീം എം.പി. 2018 സിനിമയുടെ രാഷ്ട്രീയത്തെ വിമര്‍ശിച്ചുള്ള ചോദ്യത്തിലാണ് എ.എ റഹീം ജൂഡ് ആന്‍റണിക്കെതിരെ രംഗത്തുവന്നത്. കലാകാരനെന്നെ നിലയില്‍ ജൂഡിന്‍റെ സർഗ്ഗാത്മകതയെ അഭിനന്ദിച്ചാലും 2018ലേത് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ആഭിമുഖ്യത്തിന്‍റെ പ്രകടനമാണെന്നും അതിന് യാഥാര്‍ത്ഥ്യ ബോധവുമായി ബന്ധമില്ലെന്നും റഹീം പറഞ്ഞു.

2018ന്‍റെ സംവിധായകനാണോ സ്റ്റാര്‍ ആന്‍റണി പെപ്പെയാണോ സ്റ്റാര്‍ എന്ന് ചോദിച്ചാല്‍ ആന്‍റണി പെപ്പെയാണ് സ്റ്റാര്‍ എന്നാണ് ആളുകള്‍ പറയുന്നത്. സിനിമയുടെ സാങ്കേതിക വിദ്യയോ കലക്ഷനോ അല്ല ചരിത്രത്തില്‍ നായകന്മാരെ സൃഷ്ടിക്കുന്നത്. മറിച്ച് യഥാര്‍ഥ മനുഷ്യരെയാണ്. അതുകൊണ്ടാണ് 2018ന്‍റെ ബോക്സ് ഓഫീസ് ഹിറ്റിന് നടുവിലും ആന്‍റണി പെപ്പെ എന്ന ഒറ്റയാന്‍ നായകനായി മാറുന്നതെന്നും കേരളത്തിന്‍റെ ജനാധിപത്യവും സംസ്കാരവുമാണ് അതിന് കാരണമെന്നും എ.എ റഹീം കൂട്ടിച്ചേര്‍ത്തു.

എ.എ റഹീമിന്‍റെ വാക്കുകള്‍:

2018 സിനിമ കണ്ടില്ലെന്നും വിവാദങ്ങള്‍ മാത്രമാണ് ശ്രദ്ധയില്‍പ്പെട്ടത്. 2018നെ സിനിമയായിട്ടാണ് കാണുന്നത്. തിരക്കഥാകൃത്തിനും സംവിധായകനും അവരുടേതായ രീതികളും കഥപറച്ചിലും സിനിമയ്ക്ക് വേണ്ടി അവലംബിക്കാം. സ്വാഭാവികമായും കഥപറച്ചിലില്‍ രാഷ്ട്രീയം പ്രതിഫലിക്കും. കലാകാരനെന്നെ നിലയില്‍ ജൂഡിന്‍റെ സർഗ്ഗാത്മകതയെ അഭിനന്ദിക്കുന്നു. അതിനെ ചോദ്യം ചെയ്യാനായില്ല. 2018ലേത് ജൂഡിന്‍റെ രാഷ്ട്രീയ ആഭിമുഖ്യത്തിന്‍റെ പ്രകടനമാണ്. അത് യാഥാര്‍ത്ഥ്യ ബോധവുമായി ചേര്‍ന്നതല്ല.

2018ന്‍റെ സംവിധായകനാണോ സ്റ്റാര്‍ ആന്‍റണി പെപ്പെയാണോ സ്റ്റാര്‍ എന്ന് ചോദിച്ചാല്‍ ആന്‍റണി പെപ്പെയാണ് സ്റ്റാര്‍ എന്നാണ് ആളുകള്‍ പറയുന്നത്. സിനിമയുടെ സാങ്കേതിക വിദ്യയോ കലക്ഷനോ അല്ല ചരിത്രത്തില്‍ നായകന്മാരെ സൃഷ്ടിക്കുന്നത്. മറിച്ച് യഥാര്‍ഥ മനുഷ്യരെയാണ്.അതുകൊണ്ടാണ് 2018ന്‍റെ ബോക്സ് ഓഫീസ് ഹിറ്റിന് നടുവിലും ആന്‍റണി പെപ്പെ എന്ന ഒറ്റയാന്‍ നായകനായി മാറുന്നത്.അതാണ് കേരളം, അതിന്‍റെ ജനാധിപത്യവും സംസ്കാരവും.

ജൂഡ് ആന്‍റണി സംവിധാനം ചെയ്ത 2018 സിനിമ ഉള്ളടക്കത്തിലെ അപൂര്‍ണത ചൂണ്ടിക്കാട്ടി ഇടതുപക്ഷ പ്രവര്‍ത്തകരില്‍ നിന്നും വലിയ വിമര്‍ശനം നേരിട്ടിരുന്നു. സിനിമയില്‍ മുഖ്യമന്ത്രിയെ അശക്തനായിട്ടാണ് കാണിക്കുന്നത്. ഡാം തുറന്നതാണ് പ്രളയത്തിന് കാരണമെന്നും സിനിമ പറഞ്ഞുവെക്കുന്നു. ഇതിനെല്ലാം പുറമേ സിനിമയില്‍ രഞ്ജി പണിക്കരെയാണ് മുഖ്യമന്ത്രിയാക്കാന്‍ ആദ്യം ആലോചിച്ചിരുന്നതെന്നും എന്നാല്‍ അതൊരു ശക്തമായ കഥാപാത്രമായി മാറുമെന്നുമുള്ള ജൂഡിന്‍റെ പരാമര്‍ശവും ഇടതുകേന്ദ്രങ്ങളെ പ്രകോപിതരാക്കി. ഇതിന് പിന്നാലെയാണ് ജൂഡിന്‍റെ പെപ്പെക്കെതിരായ വിമര്‍ശനവും വിവാദവും ഉടലെടുക്കുന്നത്.

TAGS :

Next Story