Quantcast

കാത്തിരിപ്പിന് അവസാനമാകുന്നു; ആട്‍ജീവിതം തിയേറ്ററിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമ കൂടിയാണിത്

MediaOne Logo

Web Desk

  • Published:

    23 March 2023 11:49 AM IST

aadujeevitham,aadujeevitham; release date has been announced, ആടുജീവിതം തിയേറ്ററിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു
X

മലയാളികൾ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ആട്‍ജീവിതം. പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ട് തന്നെയാണ് ആടുജീവിതത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. സിനിമ പൂജ റിലീസായി ഒക്ടോബർ 20 നാണ് തിയേറ്ററിൽ എത്തുന്നത്. ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമ കൂടിയാണിത്.

ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങളും ഏറെ വൈറലായിരുന്നു.മാജിക് ഫ്രെയിംസാണ് സിനിമ വിതരണത്തിന് എത്തിക്കുന്നത്. ഏകദേശം നാലരവർഷമാണ് ആടുജീവിതത്തിന്റെ ഷൂട്ടിങ് നീണ്ടു നിന്നത്. കഴിഞ്ഞ വർഷഷം ജൂലൈയിലാണ് ചിത്രീകരണം പൂർത്തിയായത്. അമലപോളാണ് ചിത്രത്തിൽ നായികവേഷത്തിലെത്തുന്നത്. ശോഭാമോഹനനും പ്രധാനവേഷത്തിലെത്തുന്നുണ്ട്. എ.ആർ.റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. കെ.എസ്.സുനിലാണ് ഛായാഗ്രാഹകൻ.



TAGS :

Next Story