'മക്കളുടെ സ്കൂൾ ഫീസ് 86 ലക്ഷം, നല്ല ഭക്ഷണമോ, ട്യൂഷനോ നൽകാൻ പണമില്ല'; ജയം രവിയിൽ നിന്നും ആരതി 40 ലക്ഷം ചോദിച്ചതിന് കാരണം വെളിപ്പെടുത്തി അമ്മ
ജീവനാംശം ആവശ്യപ്പെട്ടത് ആരതിക്കു വേണ്ടി മാത്രമല്ല, മക്കളായ ആരവിനും അയാനും കൂടി വേണ്ടിയാണെന്ന് സുജാത പറയുന്നു

ചെന്നൈ: നടനും ഭര്‍ത്താവുമായ രവി മോഹനിൽ (ജയം രവി) നിന്ന് ഇടക്കാല ജീവനാംശമായി പ്രതിമാസം 40 ലക്ഷം രൂപ വേണമെന്ന ഭാര്യ ആരതിയുടെ ആവശ്യം ചെന്നൈ കുടുംബ കോടതി ഈയിടെ തള്ളിയിരുന്നു. പകരം, കേസ് തീർപ്പാകുന്നത് വരെ പ്രതിമാസം 3 ലക്ഷം രൂപ ജീവനാംശമായി നൽകിയാൽ മതിയെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാൽ മകൾ ഇത്ര വലിയ തുക ആവശ്യപ്പെട്ടതിന് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ടെന്ന് ആരതിയുടെ അമ്മയും തമിഴ് സിനിമ നിര്‍മാതാവുമായ സുജാത വിജയകുമാര്‍ ചെന്നൈയിൽ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
ജീവനാംശം ആവശ്യപ്പെട്ടത് ആരതിക്കു വേണ്ടി മാത്രമല്ല, മക്കളായ ആരവിനും അയാനും കൂടി വേണ്ടിയാണെന്ന് സുജാത പറയുന്നു. രവി കുടുംബത്തെ സാമ്പത്തികസ ബുദ്ധിമുട്ടിലാക്കിയെന്നും അത് കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിച്ചുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. “ തനിക്ക് വേണ്ടി ആരതി പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടില്ല. അയാൾ കാരണം ഞങ്ങൾക്ക് ധാരാളം കടബാധ്യതയുണ്ട്, അതുകൊണ്ടാണ് ബാങ്ക് ജപ്തി നോട്ടീസ് പോലും നൽകിയത്. കുട്ടികൾക്ക് ഇപ്പോൾ സ്കൂൾ ഫീസോ ഭക്ഷണമോ ട്യൂഷനോ നൽകാൻ പണമില്ല,” സുജാത വിശദമാക്കുന്നു.
കുട്ടികളുടെ വാർഷിക സ്കൂൾ ഫീസ് 86 ലക്ഷം ആണെന്ന് വെളിപ്പെടുത്തിക്കൊണ്ട് സുജാത വിദ്യാഭ്യാസ ചെലവുകൾ വിശദീകരിച്ചു. ഈ തുക രവി തന്നെ നൽകണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. ആരതിക്ക് മാസം 3 ലക്ഷം രൂപയും ഓരോ കുട്ടിക്കും പ്രതിമാസം 1 ലക്ഷം രൂപ വീതവും നൽകണമെന്നും അവരുടെ മറ്റ് പാഠ്യേതര പ്രവർത്തനങ്ങളുടെ ചെലവുകൾ വഹിക്കണമെന്നും കോടതി നിർദേശിച്ചു. രവിയെ കുട്ടികളെ കാണുന്നതിൽ നിന്ന് ആരതി തടഞ്ഞു എന്ന വാദങ്ങൾ നിഷേധിച്ച സുജാത, രവിക്ക് കുട്ടികളെ സന്ദർശിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ആരതി തന്നെയാണ് കോടതിയെ സമീപിച്ചതെന്നും വ്യക്തമാക്കി.
ഇതിനിടെ തനിക്ക് പിന്തുണ നൽകിയവർക്ക് നന്ദി അറിയിച്ചുകൊണ്ടും സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടും ജയം രവി ഇൻസ്റ്റാഗ്രാമിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. "എന്റെ പ്രിയപ്പെട്ടവർക്ക് സൌഹൃദ ദിനാശംസകൾ ചില ആളുകൾ ഇപ്പോഴും കോടതിയലക്ഷ്യത്തിന് തുല്യമായ രീതിയിൽ പ്രവർത്തിക്കുന്നത് നിർഭാഗ്യകരമാണ്," ആരുടെയും പേരെടുത്ത് പറയാതെ അദ്ദേഹം കുറിച്ചു. താനും ആരതിയും രണ്ട് മക്കളും ഇനി ഒരുമുറിയിൽ ഒരുമിച്ച് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, അവർ തമ്മിലുള്ള ബന്ധത്തിലെ വിടവിന്‍റെ വ്യാപ്തി വീണ്ടും അടിവരയിട്ടു.
2009 ജൂണ്‍ 4നായിരുന്നു ആരതിയും ജയം രവിയും വിവാഹിതരാകുന്നത്. പ്രശസ്ത തമിഴ് ചലച്ചിത്ര എഡിറ്ററായ മോഹന്‍റെ മകനാണ് ജയംരവി.202 സെപ്തംബറിലാണ് ഇരുവരും വേര്‍പിരിയാൻ തീരുമാനിക്കുന്നത്. വര്‍ഷങ്ങളായി തന്നെ ഒരു അടിമയെപ്പോലെയാണ് ആരതിയും കുടുംബവും കരുതിയിരുന്നതെന്നും അനാവശ്യമായ അപമാനം തനിക്ക് സഹിക്കാൻ കഴിയുന്നതെല്ലെന്നും ജയം രവി പറഞ്ഞിരുന്നു.ഗായി കെനിഷ ഫ്രാൻസിസുമായി രവിക്കുണ്ടായ ബന്ധവും ഇതിനിടയിൽ ഉയര്‍ന്നുവന്നിരുന്നു. പിന്നീട് ജയം രവിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് കെനിഷ പറഞ്ഞു.
വിവാഹമോചനം നേടുന്നതു വരെ താൻ ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് ജയം രവി ഈയിടെ വ്യക്തമാക്കിയിരുന്നു. താരം സിനിമയില്‍ തിളങ്ങി നിന്ന സമയത്തായിരുന്നു ആരതിയുമായുള്ള വിവാഹം.
Adjust Story Font
16

