കാറപകടം; അമേരിക്കന്‍ നടി ആന്‍ ഹെയ്ഷ് ഗുരുതരാവസ്ഥയില്‍

അമിതവേഗത്തിലെത്തിയ ആനിന്‍റെ മിനി കൂപ്പര്‍ മാര്‍വിസ്തയിലുള്ള ഇരുനിലെ കെട്ടിടത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2022-08-06 07:28:19.0

Published:

6 Aug 2022 6:36 AM GMT

കാറപകടം; അമേരിക്കന്‍ നടി ആന്‍ ഹെയ്ഷ് ഗുരുതരാവസ്ഥയില്‍
X

ലോസ് ഏഞ്ചല്‍സ്: വാഹനാപകടത്തെ തുടര്‍ന്ന് അമേരിക്കന്‍ നടി ആനി ഹെയ്ഷിന് പരിക്ക്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടിയുടെ നില ഗുരുതരമാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

53കാരിയായ ആനിന്‍റെ അമിതവേഗത്തിലെത്തിയ മിനി കൂപ്പര്‍ മാര്‍വിസ്തയിലുള്ള ഇരുനിലെ കെട്ടിടത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാറിടിച്ചത് കെട്ടിടത്തില്‍ തീപ്പിടിത്തത്തിന് കാരണമായതായും ലോസ് ഏഞ്ചൽസ് ഫയർ ഡിപ്പാർട്ട്മെന്‍റ് റിപ്പോർട്ട് ചെയ്തു. അഗ്നിശമന സേനയുടെ കണക്കനുസരിച്ച് 59 അഗ്നിശമന സേനാംഗങ്ങൾ 65 മിനിറ്റ് സമയമെടുത്താണ് തീയണച്ചത്.

സിക്‌സ് ഡേയ്‌സ്, സെവൻ നൈറ്റ്‌സ്, ഡോണി ബ്രാസ്കോ തുടങ്ങി 90 കളില്‍ പുറത്തിറങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ആന്‍. 'അനദർ വേൾഡ്' എന്ന സോപ്പ് ഓപ്പറയിലെ ആനിന്‍റെ അഭിനയം ശ്രദ്ധേയമായിരുന്നു.

TAGS :

Next Story