Quantcast

വാബി സാബി; സിനിമ പോലെ ത്രില്ലടിപ്പിച്ച് ആന്‍റണി വര്‍ഗീസിന്‍റെ ഹിമാചല്‍ യാത്ര

രണ്ടു എപ്പിസോഡുകളായി പുറത്തിറക്കുന്ന വാബി സബിയിലെ ആദ്യത്തെ എപ്പിസോഡിൽ ഹിമാചൽ പ്രദേശിലെ കൽഗയെ കേന്ദ്രീകരിച്ചാണ് വിവരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    13 May 2021 2:50 PM GMT

വാബി സാബി; സിനിമ പോലെ  ത്രില്ലടിപ്പിച്ച് ആന്‍റണി വര്‍ഗീസിന്‍റെ ഹിമാചല്‍ യാത്ര
X

യുവതാരം ആന്‍റണി വർഗീസും സംഘവും നടത്തിയ ഹിമാചൽ യാത്രയാണ് ഈ ലോക്ഡഡൌണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

പത്തു ദിവസത്തോളം നീണ്ട യാത്രയിലെടുത്ത നുറുങ്ങു വീഡിയോകൾ ഒരു യാത്രാ വിവരണം പോലെ എഡിറ്റ്‌ ചെയ്ത് തയ്യാറാക്കിയ പന്ത്രണ്ടു മിനിട്ടോളം ദൈർഗ്യമുള്ള ഈ വീഡിയോ വാബി സബി എന്നാണു പേരിട്ടിരിക്കുന്നത്, രണ്ടു എപ്പിസോഡുകളായി പുറത്തിറക്കുന്ന വാബി സബിയിലെ ആദ്യത്തെ എപ്പിസോഡിൽ ഹിമാചൽ പ്രദേശിലെ കൽഗയെ കേന്ദ്രീകരിച്ചാണ് വിവരിക്കുന്നത് .. കൽഗയുടെ താഴ്‌വരകളും മഞ്ഞുമലയും കുന്നിൻ ചെരിവിലെ ഗ്രാമങ്ങളിൽ താമസിക്കുന്ന ദേശവാസികളിലൂടെയും നാടോടികളിലൂടെയുമൊക്കെ ഒരു യാത്രയിലെന്ന പോലെ പ്രേക്ഷകരെ കൊണ്ട് പോകുന്നിടത്താണ് വാബി സബി മനോഹരമാകുന്നത്..

ഏതൊരു യാത്രയിലും ഉണ്ടാവുന്ന പോലെയുള്ള ബുദ്ധിമുട്ടുകളും ഒരുപാട് നല്ല അനുഭവങ്ങളും കാഴ്ചകളും, ഒരു കഥയിലെ കഥാപാത്രങ്ങൾ എന്ന പോലെ കണ്ട് മുട്ടിയ ബാബ, മാതാജി, ചാർളി തുടങ്ങിയ വ്യത്യസ്തരായ ആളുകളും അവരുടെ ജീവിതങ്ങളും വ്യത്യസ്തമായി അവതരിപ്പിക്കുന്നതിലൂടെയാണ് മറ്റുള്ള ട്രാവലോഗുകളിൽ നിന്നും വാബി സബി വേറിട്ട് നിൽക്കുന്നത്. കൽഗയിൽ നിന്നും തുടങ്ങി മണാലിയിലേക്കുള്ള യാത്ര തുടങ്ങുന്നിടത്ത് ആദ്യ എപ്പിസോഡ് അവസാനിക്കുമ്പോൾ രണ്ടാം എപ്പിസോഡ് ഒരുക്കി വെച്ചിരിക്കുന്നത് മുഴുവൻ മലയാളികളെല്ലാം സ്വന്തം നാടുപോലെ പറഞ്ഞു കേൾക്കുന്ന മണാലിയാണ്.

മലയാള സിനിമയിലെ 25 ഓളം സെലിബ്രിറ്റികൾ ചേർന്നാണ് വാബി സബി റിലീസ് ചെയ്തത്. ആന്‍റണിയിലൂടെ കഥ പറഞ്ഞു പോകുന്ന ഈ മനോഹര യാത്ര സംവിധാനം ചെയ്തിരിക്കുന്നത് സനി യാസാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത് വൈശാഖ് സി വടക്കേവീടും.



TAGS :

Next Story