Quantcast

എന്‍റെ മകള്‍ക്ക് സ്വന്തം അച്ഛനില്ലേ, ആരെങ്കിലും എന്നെ വിളിച്ചോ? വികാരനിര്‍ഭരമായ വീഡിയോയുമായി നടന്‍ ബാല

ഒപ്പം മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയും ചെയ്യുന്നുണ്ട് ബാല

MediaOne Logo

Web Desk

  • Updated:

    2023-09-22 05:02:28.0

Published:

22 Sept 2023 10:31 AM IST

actor bala
X

ബാല

മകള്‍ അവന്തികയുടെ(പാപ്പു) പിറന്നാളിന് തന്നെ ആരും വിളിക്കാത്തതിലുള്ള വിഷമം പങ്കുവച്ച് നടന്‍ ബാല. ആരൊക്കെ മറന്നാലും പാപ്പുവിന് അച്ഛനുണ്ടെന്നും താരം ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. ഒപ്പം മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയും ചെയ്യുന്നുണ്ട് ബാല.

‘‘ആത്മാർഥമായി നമ്മൾ ഒരാളെ സ്നേഹിച്ചുകഴിഞ്ഞാൽ മരിച്ചാലും ശരി, അത് കഴിഞ്ഞാലും ശരി ചില ഓർമകൾ മനസ്സിൽ നിന്നും പോകില്ല. നമ്മൾ ലോകത്ത് എവിടെയാണെങ്കിലും ആ ഓർമകൾ മറക്കാൻ പറ്റില്ല. കുറച്ചുകഴിഞ്ഞാൽ ഓർമകൾ മാറിവരും അതാണ് ജീവിതം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം എന്‍റെ മനസ്സിൽ ഒരിക്കലും മായാത്ത ഓർമയാണ് എന്‍റെ മകൾ. മകളെ കുറിച്ചുള്ള ഓർമകൾ എനിക്ക് മറക്കാനാവില്ല. എന്നെ സ്നേഹിക്കുന്നവർ ബന്ധുക്കൾ, സുഹൃത്തുക്കൾ, ഞാൻ സഹായിച്ചവർ ഒരുപാട് പേര്, എന്റെ വീട്ടിലെ ആളുകൾ ആരെങ്കിലും ഒരാൾക്ക് എന്നെ വിളിക്കാമായിരുന്നില്ലേ, ഇത്രയും നേരം കാത്തിരുന്നു. ഹാപ്പി ബർത്ത് ഡേ പാപ്പു, എല്ലാവരും മറന്ന് പോയി. ആര് മറന്നാലും ഞാനുണ്ട് പാപ്പു.

ഞാൻ ഇന്ന് മീഡിയയെ കണ്ടതാണ് ഒറ്റ ആള് പോലും ചോദിച്ചില്ല. എത്ര അഭിമുഖങ്ങൾ ഞാൻ കൊടുത്തിട്ടുണ്ട്, അവർ പോലും എന്നോട് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ചോദിച്ചില്ല. എന്‍റെ സ്വന്തം മകൾക്ക് അച്ഛനില്ലേ, ഒരുത്തനെങ്കിലും എന്നെ വിളിച്ചോ, ആർക്കെങ്കിലും എന്നെ വിളിക്കാമായിരുന്നില്ലേ. എല്ലാവരും മറന്നു. പാപ്പു നിന്റെ അടുത്ത് തന്നെ ഞാനുണ്ട്. എന്റെ സ്വന്തം മകൾക്ക് ഞാനില്ലേ... പാപ്പു നിനക്ക് അച്ഛനുണ്ട്, ഡാഡിയുണ്ട്, ഹാപ്പി ബർത്ത് ഡേ പാപ്പു.’’ബാല വീഡിയോയില്‍ പറയുന്നു.

TAGS :

Next Story