Quantcast

നടൻ പൂ രാമു അന്തരിച്ചു

പരിയേറും പെരുമാൾ, കർണൻ, സൂരരൈ പോട്ര് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു

MediaOne Logo

Web Desk

  • Updated:

    2022-06-28 04:46:09.0

Published:

28 Jun 2022 10:11 AM IST

നടൻ പൂ രാമു അന്തരിച്ചു
X

ചെന്നൈ: പ്രശസ്ത നാടക–സിനിമാ നടൻ പൂ രാമു അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 60 വയസ്സായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം.

പരിയേറും പെരുമാൾ, കർണൻ, സൂരരൈ പോട്ര് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. സൂരരൈ പോട്രിൽ സൂര്യയുടെയും കർണനിൽ ധനുഷിന്‍റെയും അച്ഛനായാണ് രാമു അഭിനയിച്ചത്. പേരൻപ്, തിലഗർ, നീർ പാർവൈ, തങ്ക മീൻകൾ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കോടിയിൽ ഒരുവൻ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.

2008ല്‍ പുറത്തിറങ്ങിയ പൂ എന്ന സിനിമയിലൂടെയാണ് രാമു സിനിമയിലെത്തിയത്. അതിനുശേഷമാണ് പൂ രാമു എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. സിനിമയിലെത്തും മുന്‍പ് തെരുവില്‍ നാടകങ്ങൾ ചെയ്യുമായിരുന്നു അദ്ദേഹം.

പൂ രാമുവിന്‍റെ നിര്യാണത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. ഇടതുപക്ഷ ആശയങ്ങൾ ജനങ്ങളിലേക്കെത്തിച്ച തെരുവ് നാടക കലാകാരനായിരുന്നു രാമുവെന്ന് എം.കെ സ്റ്റാലിൻ അനുസ്മരിച്ചു. ഉദയനിധി സ്റ്റാലിന്‍ പൂ രാമുവിനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. നടന്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ പൂ രാമുവിന് ആദരാഞ്ജലി അര്‍പ്പിച്ചു.



TAGS :

Next Story