'ശ്രീനിവാസന്റെ സിനിമകൾ എക്കാലവും എല്ലാവരുടെയും ഓർമയിലുണ്ടാകും...'; ആദരാഞ്ജലി അർപ്പിച്ച് നടൻ സൂര്യ
ഇന്ന് രാവിലെ ശ്രീനിവാസന്‍റെ വീട്ടിലെത്തിയാണ് സൂര്യ അന്ത്യാഞ്ജലി അര്‍പ്പിച്ചത്

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴ് നടന്‍ സൂര്യ. ഇന്ന് രാവിലെ ശ്രീനിവാസന്‍റെ വീട്ടിലെത്തിയാണ് സൂര്യ അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
കൊച്ചിയിൽ ഷൂട്ടിങ്ങിന് വന്ന സമയത്ത് ശ്രീനിവാസന്റെ മരണവാർത്ത കേൾക്കാനിടയായത് ഏറെ സങ്കടമുണ്ടാക്കിയെന്ന് സൂര്യ മാധ്യമങ്ങളോട് പറഞ്ഞു. 'ശ്രീനിവാസനെ അവസാനമായി നേരിട്ട് കാണമെന്ന് തോന്നി. ശ്രീനിവാസന്റെ എല്ലാ സിനിമകളും ഫോളോ ചെയ്യാറുണ്ട്.ശ്രീനിവാസൻ സിനിമക്ക് നൽകിയ സംഭാവനകൾ,അദ്ദേഹത്തിന്റെ എഴുത്തുമെല്ലാം എല്ലാ കാലവും എല്ലാവരുടെ മനസിലും നിലനിൽക്കും...'സൂര്യ പറഞ്ഞു.
അതേസമയം, ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 10 മണിക്ക് നടക്കും. ഉദയംപേരൂർ കണ്ടനാടുള്ള വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. പ്രിയ ശ്രീനിവാസനെ കാണാൻ നിരവധി ആളുകളാണ് ഒഴുകിയെത്തുന്നത്.
അസുഖബാധിതനായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയായിരുന്നു ശ്രീനിവാസന്‍റെ അന്ത്യം. കണ്ണൂർ സ്വദേശിയായ ശ്രീനിവാസൻ കൊച്ചി ഉദയംപേരൂരിലാണ് താമസം.
Adjust Story Font
16

