Quantcast

നടൻ വിശാഖ് നായർ വിവാഹിതനായി

സിനിമാലോകത്തെ അടുത്ത സുഹൃത്തുക്കള്‍ വിവാഹ മംഗളാശംസകള്‍ നേര്‍ന്നു

MediaOne Logo

Web Desk

  • Updated:

    2022-06-10 12:15:01.0

Published:

10 Jun 2022 5:41 PM IST

നടൻ വിശാഖ് നായർ വിവാഹിതനായി
X

ആനന്ദം, പുത്തൻ പണം, ചങ്കസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിശാഖ് നായർ വിവാഹിതനായി. ജനപ്രിയയാണ് വധു. കഴിഞ്ഞ വർഷം നവംബറിലായിരുന്നു വിശാഖിന്റേയും ജയപ്രിയയുടേയും വിവാഹ നിശ്ചയം. ബംഗളൂരുവിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകളെല്ലാം നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. സിനിമാലോകത്തെ അടുത്ത സുഹൃത്തുക്കള്‍ വിവാഹ മംഗളാശംസകൾ നേർന്നു.

ആനന്ദം സിനിമയിൽ വിശാഖ് അവതരിപ്പിച്ച 'കുപ്പി' എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിശാഖിന്റെ ആദ്യ ചിത്രമായിരുന്നു ആനന്ദം. ഒരുപിടി യുവതാരങ്ങളെ അണിനിരത്തി ഗണേഷ് രാജ് ഒരുക്കിയ ചിത്രമാണിത്. ഗണേഷ് രാജിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ആനന്ദം.



TAGS :

Next Story