Quantcast

നടി അംബികാ റാവു അന്തരിച്ചു

കുമ്പളങ്ങി നൈറ്റ്‍സിലെ അമ്മ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2022-06-28 02:27:48.0

Published:

28 Jun 2022 7:50 AM IST

നടി അംബികാ റാവു അന്തരിച്ചു
X

തൃശൂര്‍: നടിയും സഹസംവിധായികയുമായ അംബികാ റാവു (58) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. അതിനിടെ കോവിഡ് ബാധിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.

ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത കൃഷ്ണാ ഗോപാലകൃഷ്ണയുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാ രംഗത്തെത്തിയത്. നടിയെന്ന നിലയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. കുമ്പളങ്ങി നൈറ്റ്‍സിലെ അമ്മ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. വൈറസ്, മീശ മാധവൻ, അനുരാഗ കരിക്കിൻവെള്ളം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തൊമ്മനും മക്കളും, സോൾട്ട് ആൻഡ് പെപ്പർ, രാജമാണിക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളുടെ സഹസംവിധായികയായും പ്രവർത്തിച്ചു.

കഴിഞ്ഞ 20 വർഷമായി മലയാള സിനിമയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു അംബികാ റാവു. വൃക്ക രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടത്തും.

TAGS :

Next Story