ജയ് ഗണേഷ്; ജോമോള്‍ വീണ്ടും വെള്ളിത്തിരയിലേക്ക്
ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകന്‍

ജോമോള്‍
എന്ന് സ്വന്തം ജാനകിക്കുട്ടി,നിറം,മയില്‍പ്പിലീക്കാവ് തുടങ്ങി ഒരു പിടി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ താരമാണ് ജോമോള്‍. ഒരിടവേളക്ക് ശേഷം താരം തിരിച്ചുവരികയാണ്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം 'ജയ് ഗണേഷ്' എന്ന ചിത്രത്തിലൂടെയാണ് പ്രിയതാരത്തിന്‍റെ മടങ്ങിവരവ്. ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകന്‍.
ഉണ്ണി തന്നെയാണ് ജോമോളിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് സ്വദേശിയായ ജോമോള്‍ ഒരു വടക്കന്‍ വീരഗാഥയില്‍ ഉണ്ണിയാര്‍ച്ചയുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് സിനിമയില്‍ എത്തുന്നത്. എന്നു സ്വന്തം ജാനകിക്കുട്ടിയിലെ ജാനകിക്കുട്ടി എന്ന ടൈറ്റില്‍ കഥാപാത്രം അവതരിപ്പിച്ച ജോമോള്‍ക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചിരുന്നു. 2017ല്‍ പുറത്തിറങ്ങിയ കെയര്‍ഫുള്ളിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
ആഗസ്തിൽ ഒറ്റപ്പാലത്തെ ഗണേശോത്സ വേദിയിൽ വച്ചാണ് 'ജയ് ഗണേഷ്' ഉണ്ണി മുകുന്ദൻ പ്രഖ്യാപിച്ചത്. രഞ്ജിത് ശങ്കറും ഉണ്ണി മുകുന്ദനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണ് ജയ് ഗണേഷ്. മഹിമ നമ്പ്യാര്‍, രവീന്ദ്ര വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
Adjust Story Font
16

