Quantcast

ഓണാശംസകൾ അറിയിച്ച് ഇൻസ്റ്റയിലേക്ക് കാവ്യയും; തിരിച്ചുവരവിനൊരുങ്ങുന്നു

ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് നടി ആരാധകരുമായി ഇക്കാര്യം പങ്കുവെച്ചത്.

MediaOne Logo

Web Desk

  • Updated:

    2023-08-17 13:11:14.0

Published:

17 Aug 2023 1:09 PM GMT

actress kavya
X

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടി കാവ്യ മാധവൻ വിവാഹ ശേഷം സിനിമയിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും ബ്രേക്ക് എടുത്തിരിന്നു. കാവ്യയുടെയും മകൾ മഹാലക്ഷ്മിയുടെയും വിശേഷങ്ങൾ ആരാധകർ അറിയുന്നത് മീനാക്ഷിയുടെയും ദിലീപിന്റെയുമെല്ലാം സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ്. ഇപ്പോഴിതാ ഏറെ കാലമായി സമൂ​ഹമാധ്യമങ്ങളിൽ നിന്നു വിട്ടു നിന്ന കാവ്യ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കാവ്യ തന്റെ തിരിച്ചു വരവറിയിച്ചത്. ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് നടി ആരാധകരുമായി ഇക്കാര്യം പങ്കുവെച്ചത്.

'ചിങ്ങമാസത്തിന്റെ ചാരുതയിൽ പൂവണിയട്ടെ ഓരോ മനസ്സുകളും. പുതിയൊരു പൂക്കാലത്തെ വരവേൽക്കാൻ ഒരുങ്ങുന്ന പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ' എന്ന കുറിപ്പും ഒപ്പം മലയാളതനിമയുള്ള ഒരു ചിത്രവും പങ്കുവച്ചു കൊണ്ടാണ് കാവ്യ വരവറിയിച്ചിരിക്കുന്നത്.

ബാലതാരമായി സിനിമയിൽ തുടക്കം കുറിച്ച കാവ്യ പിന്നീട് നായികയായി മാറുകയായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളസിനിമയിലെ തിരക്കേറിയ നടിയായി മാറി. 2016ല്‍ പ്രദർശനത്തിന് എത്തിയ ‘പിന്നെയും’ എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ കാവ്യ അഭിനയിച്ചത്.

TAGS :

Next Story