Quantcast

തമിഴ് നടന്‍ പീഡിപ്പിച്ചെന്ന് നിത്യാ മേനന്‍ പറഞ്ഞെന്ന്; പ്രചാരണത്തിന് പിന്നിലെന്ത്

"തെലുങ്കു സിനിമ സുരക്ഷിതമാണ്. എന്നാൽ തമിഴ് സിനിമ അങ്ങനെയല്ല"

MediaOne Logo

Web Desk

  • Published:

    26 Sept 2023 5:58 PM IST

Nitya Menen
X

തമിഴ് സിനിമയിലെ പ്രശ്‌നങ്ങളെ ചൊല്ലി നടി നിത്യാ മേനന്റേതായി പ്രചരിക്കുന്ന പ്രസ്താവനയിൽ സമൂഹമാധ്യമ ചർച്ച. സിനിമാ സെറ്റിൽ വച്ച് ഒരു പ്രമുഖ നടനിൽ നിന്ന് ഉപദ്രവം ഏൽക്കേണ്ടി വന്നു എന്നും തമിഴ് സിനിമാ മേഖല സുരക്ഷിതമായി തോന്നിയിട്ടില്ല എന്നുമാണ് നടിയുടേതായി പ്രചരിക്കുന്ന പ്രസ്താവന.

'തെലുങ്കു സിനിമ സുരക്ഷിതമാണ്. എന്നാൽ തമിഴ് സിനിമ അങ്ങനെയല്ല. അവിടെ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഒരു തമിഴ് സിനിമയിൽ അഭിനയിക്കവെ അവിടത്തെ നടൻ എന്നെ ഉപദ്രവിച്ചു.' - എന്ന പ്രസ്താവനയാണ് നിത്യയുടേതായി പ്രചരിക്കുന്നത്. ലെറ്റസ് സിനിമ എന്ന പേരിലുള്ള ട്വിറ്റർ ഹാൻഡ്‌ലിലാണ് പരാമര്‍ശം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിലാണ് നിത്യ ഇതുപറഞ്ഞത് എന്നാണ് ഹാൻഡ്ൽ അവകാശപ്പെടുന്നത്. എന്നാൽ ഏതു ഇന്റർവ്യൂ ആണെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നില്ല.



ഇതിന് പിന്നാലെ ആരാണ് ആ നടൻ എന്ന അന്വേഷണവുമായി സമൂഹമാധ്യമങ്ങൾ രംഗത്തെത്തി. ദിനമണി, തമിഴ് ഹിന്ദുസ്ഥാൻ ടൈംസ് അടക്കമുള്ള മാധ്യമങ്ങളും വാർത്ത പ്രാധാന്യപൂർവ്വം റിപ്പോർട്ടു ചെയ്തു. ഒരു വാർത്തയിലും എവിടെയാണ് ഈ ഇന്റർവ്യൂ എന്നുണ്ടായിരുന്നില്ല.



അതിനിടെ, പ്രചരിക്കുന്ന പ്രസ്താവനയിൽ കഴമ്പില്ലെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ മനോബല വിജയബാലൻ പറയുന്നു. നിത്യ മേനനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പ്രസ്താവന അടിസ്ഥാനരഹിതമാണ് എന്നും അതിൽ തരിമ്പും സത്യമില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വിഷയത്തില്‍ നടിയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

TAGS :

Next Story