Quantcast

മലയാളത്തിലെ ഹിറ്റ് നായികക്ക് ഇന്ന് ജോലി സോപ്പ് വില്‍പ്പന, കക്കൂസ് കഴുകാനും തയ്യാറെന്ന് ഐശ്വര്യ

നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും സ്വീകരിക്കും, അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ തന്നെ തിരികെ പോകുമെന്ന് ഐശ്വര്യ

MediaOne Logo

ijas

  • Updated:

    2022-06-16 13:35:03.0

Published:

16 Jun 2022 1:26 PM GMT

മലയാളത്തിലെ ഹിറ്റ് നായികക്ക് ഇന്ന് ജോലി സോപ്പ് വില്‍പ്പന, കക്കൂസ് കഴുകാനും തയ്യാറെന്ന് ഐശ്വര്യ
X

മോഹന്‍ലാല്‍ നായകനായ നരസിംഹം, പ്രജ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ നായിക ഐശ്വര്യ ഭാസ്കറിനെ അത്ര പെട്ടെന്നൊന്നും മലയാളികള്‍ മറക്കില്ല. തെന്നിന്ത്യന്‍ സിനിമകളില്‍ താരതിളക്കത്തോടെ നിന്നിരുന്ന ഐശ്വര്യ ഇന്ന് സിനിമയില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണ്. ഗലാട്ട തമിഴ് എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ തന്‍റെ നിലവിലെ അവസ്ഥ വിശദീകരിക്കുന്നത്.

ജോലിയില്ലാത്തതിനാല്‍ തെരുവുകള്‍ തോറും സോപ്പുകള്‍ വിറ്റാണ് ജീവിക്കുന്നതെന്ന് ഐശ്വര്യ പറയുന്നു. സാമ്പത്തികമായി ഒന്നുമില്ലെന്നും തെരുവുതോറും സോപ്പ് വിറ്റുള്ള ജോലിയില്‍ സന്തോഷം മാത്രമേയുള്ളൂവെന്നും ഐശ്വര്യ പറഞ്ഞു. എന്‍റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും സ്വീകരിക്കുമെന്നും അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ തന്നെ തിരികെ പോകുമെന്നും ഐശ്വര്യ പറയുന്നു.

സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് മനസ്സുതുറന്ന ഐശ്വര്യ ആരെങ്കിലും വിളിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. വിവാഹ മോചനത്തെ കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും ഐശ്വര്യ മനസ്സുതുറന്നു. 1994ല്‍ ആയിരുന്നു ഐശ്വര്യയുടെ വിവാഹം. തന്‍വീര്‍ അഹമ്മദായിരുന്നു ഭര്‍ത്താവ്. മൂന്ന് വര്‍ഷം മാത്രം നീണ്ട വിവാഹ ജീവിതത്തില്‍ ഒരു കുഞ്ഞ് പിറക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ആറാം മാസത്തില്‍ തന്നെ ബന്ധം ശരിയാകില്ലെന്ന് തോന്നിയിരുന്നതായും കുഞ്ഞിന് ഒന്നരവയസ്സ് പ്രായമായ സമയമായപ്പോഴേക്കും പിരിഞ്ഞിരുന്നതായും ഐശ്വര്യ ഓര്‍ത്തെടുത്തു. വിവാഹ മോചനത്തിന് ശേഷം പ്രണയബന്ധങ്ങളുണ്ടായിരുന്നതായും എന്നാല്‍ ഒന്നും ശരിയായില്ലെന്നും അവര്‍ പറഞ്ഞു.

'ചില പുരുഷന്‍മാര്‍ക്ക് ഐ ലവ് യൂ, എന്ന് പറഞ്ഞാല്‍ പിന്നെ നിയന്ത്രണങ്ങളായി. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പോലും സമ്മതിക്കുകയില്ല. നമ്മള്‍ കാശ് മുടക്കി വാങ്ങിയ വസ്ത്രം ഇടാന്‍ സാധിക്കില്ലെന്നോ, പോടാ എന്ന് പറയും. ചുംബനരംഗങ്ങളിലും ശരീരം കാണിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് അഭിനയിച്ചതിലും അതൃപ്തിയുണ്ട്'- ഐശ്വര്യ പറഞ്ഞു.

പുരുഷന്മാർ എന്തിനാണ് കാമുകിയിലും ഭാര്യയിലും അമ്മ സങ്കല്‍പ്പങ്ങള്‍ തേടുന്നതെന്നും അമ്മയെപ്പോലെ വേണമെങ്കില്‍ അമ്മയുടെ അടുത്ത് തന്നെ പോകണമെന്നും അത് ഭാര്യയില്‍ പ്രതീക്ഷിക്കരുതെന്നും ഐശ്വര്യ പറയുന്നു.

ഒളിയമ്പുകള്‍ ആണ് ഐശ്വര്യയുടെ ആദ്യ മലയാള സിനിമ. നരസിംഹം, സത്യമേവ ജയതേ, ഷാര്‍ജ ടു ഷാര്‍ജ, പ്രജ, ജാക്ക്‌പോട്ട്, ബട്ടര്‍ഫ്‌ളൈസ്, നോട്ട്ബുക്ക് തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങളില്‍ ഐശ്വര്യ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുഗിലും ഐശ്വര്യ സജീവമായിരുന്നു. സിനിമാ അഭിനയത്തിന് അവസാനമിട്ടതിന് ശേഷം സീരിയല്‍ രംഗത്തും സജീവമായിരുന്നു ഐശ്വര്യ.

TAGS :

Next Story