Quantcast

തകർന്നടിഞ്ഞ് 'ഏജന്റ്'; തുടർച്ചയായ പരാജയങ്ങൾക്കൊടുവില്‍ സിനിമയിൽ നിന്ന് നീണ്ട ഇടവേളയെടുക്കാൻ അഖിൽ അക്കിനേനി

സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്ത ഏജന്റിൽ മമ്മൂട്ടി റോ ചീഫ് കേണൽ മേജർ മഹാദേവനായാണ് എത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-05-05 03:15:29.0

Published:

5 May 2023 2:48 AM GMT

Akhil Akkinenis film,Akhil Akkineni set to take a long break with the result of Agent,
X

ഹൈദരാബാദ്: നടൻ മമ്മൂട്ടിയും യുവനടൻ അഖിൽ അക്കിനേനിയും പ്രധാനവേഷത്തിലെത്തിയ തെലുങ്ക് സിനിമ 'ഏജന്റ്' ബോക്‌സോഫിൽ ദയനീയ പരാജയമായിരുന്നു. ചിത്രം മോശമായതില്‍ നിർമ്മാതാവ് അനിൽ സുൻകര ആരാധകരോട് മാപ്പ് പറഞ്ഞിരുന്നു. 'ഏജന്‍റ്' ഞങ്ങള്‍ക്ക് പറ്റിയൊരു തെറ്റാണ്, ഇനിയൊരിക്കലും ആവർത്തിക്കില്ല' എന്നായിരുന്നു അനിൽ സുൻകര പ്രതികരിച്ചിരുന്നത്.നല്ലൊരു തിരക്കഥയില്ലാതെ പടം തുടങ്ങിയത് വലിയ അബദ്ധമായിരുന്നു. എല്ലാ തെറ്റുകളും ഞങ്ങളുടെ ഭാഗത്ത് നിന്നാണെന്ന് അറിയാം. ഇനിയൊരിക്കലും ഇത്തരത്തിലൊരു തതെറ്റ് ആവർത്തിക്കില്ലെന്ന് അനിൽ സുൻകര ട്വിറ്ററിൽ കുറിച്ചിരുന്നു

ഏജന്റിന്റെ റിലീസിന് മുമ്പ്, അഖിൽ അക്കിനേനിയുടെ അടുത്ത ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു വാർത്തകൾ പുറത്ത് വന്നത്. എന്നാലിതാ ഏജന്റിന്റെ പരാജയത്തെതുടർന്ന് സിനിമയിൽ നിന്ന് നീണ്ട ഇടവേളയെടുക്കുകയാണ് എന്ന വാർത്തയാണ് തെലുങ്ക് സിനിമാ മേഖലയിൽ നിന്ന് വരുന്നത്. സിനിമകൾ തുടർച്ചയായ പരാജയപ്പെടുന്നുണ്ടെങ്കിലും സംവിധായകരിലും നിർമ്മാതാക്കളിലും അഖിലിന് നല്ല ഡിമാൻഡുണ്ട്. എന്നാൽ ഇപ്പോൾ സിനിമയിൽ അഭിനയിക്കുന്നില്ലെന്നും ഒരു സിനിമയ്ക്കും ഡേറ്റ് നൽകാനും ആഗ്രഹിക്കുന്നില്ലെന്നുമാണ് വാർത്തകൾ.

അഖിലിന്റെ തീരുമാനത്തെ ആരാധകരിൽ ചിലർ അഭിനന്ദിക്കുന്നുണ്ട്.എന്നാൽ ചിലർ ഇത് നല്ല തീരുമാനമല്ലെന്നും ഇപ്പോൾ സിനിമകൾക്ക് ഇടവേള നൽകുന്നത് അദ്ദേഹത്തിന്റെ കരിയറിനെ ദോഷം ചെയ്യുമെന്നും ചിലർ അഭിപ്രായപ്പെട്ടു. കുറച്ച് കാലം ഇടവേളയെടുത്ത് നല്ല സിനിമകൾ മാത്രം ചെയ്യുന്നതാണ് നല്ലതെന്നും ആരാധകർ പറയുന്നു.

സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്ത ഏജന്റിൽ മമ്മൂട്ടി റോ ചീഫ് കേണൽ മേജർ മഹാദേവനായാണ് എത്തിയത്. സാക്ഷി വൈദ്യയാണ് നായിക. ഹിപ് ഹോപ് തമിഴയാണ് ഗാനങ്ങൾ ഒരുക്കിയത്. ബോളിവുഡ് നടൻ ഡിനോ മോറിയയാണ് വില്ലൻ വേഷത്തിലെത്തിയത്. എകെ എന്റർടൈൻമെന്റ്സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് വക്കന്തം വംശിയാണ്.

TAGS :

Next Story