Quantcast

അക്ഷയ് കുമാർ കാനഡ പൗരത്വം ഉപേക്ഷിക്കുന്നു-റിപ്പോര്‍ട്ട്

നാട്ടിൽ സിനിമകളൊന്നും വിജയിക്കാതെ വന്നപ്പോൾ സുഹൃത്ത് വിളിച്ചാണ് കാനഡയിലേക്ക് പോയതെന്ന് അക്ഷയ് കുമാർ

MediaOne Logo

Web Desk

  • Updated:

    2023-02-23 16:43:13.0

Published:

23 Feb 2023 9:40 PM IST

AkshayKumarCanadianCitizenship, AkshayKumar
X

ഒട്ടാവ: ബോളിവുഡ് താരം അക്ഷയ് കുമാർ കാനഡ പൗരത്വം ഉപേക്ഷിക്കുന്നു. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാസ്‌പോർട്ട് മാറ്റാൻ അപേക്ഷിച്ചതായി അക്ഷയ് കുമാർ അറിയിച്ചു.

ദേശീയ മാധ്യമമായ 'ആജ് തകി'ലാണ് വെളിപ്പെടുത്തൽ. പുതിയ ചിത്രമായ 'സെൽഫീ'യുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയിൽ കാനഡ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് തിരിച്ചെത്തുകയാണെന്ന് അദ്ദേഹം അറിയിച്ചു.

'ഇന്ത്യ എനിക്ക് എല്ലാമാണ്. ഞാൻ നേടിയതും സ്വന്തമാക്കിയതുമെല്ലാം ഇവിടെനിന്നാണ്. അതിനെല്ലാം തിരിച്ചുനൽകാൻ ഒരു അവസരം ലഭിക്കുന്നതിൽ ഭാഗ്യവാനാണ് ഞാൻ. ഒന്നും അറിയാതെ ആളുകൾ ഓരോന്ന് പറയുന്നത് കേൾക്കുമ്പോൾ വിഷമം തോന്നും.'-അക്ഷയ് കുമാർ സൂചിപ്പിച്ചു.

നാട്ടിൽ സിനിമകളൊന്നും വിജയിക്കാതെ വന്നപ്പോഴാണ് കാനഡയിലുണ്ടായിരുന്ന സുഹൃത്ത് അങ്ങോട്ടേക്ക് ക്ഷണിച്ചതെന്നും താരം വെളിപ്പെടുത്തി. 'അങ്ങനെ ഞാൻ അപേക്ഷിക്കുകയും എനിക്ക് പൗരത്വം ലഭിക്കുകയും ചെയ്തു. അന്ന് രണ്ട് ചിത്രങ്ങൾ മാത്രമാണ് റിലീസ് ചെയ്യാനുണ്ടായിരുന്നത്. ഭാഗ്യത്തിന് അവ രണ്ടും സൂപ്പർഹിറ്റാകുകയും ചെയ്തു.'-അദ്ദേഹം പറഞ്ഞു.

അന്ന് സുഹൃത്ത് നാട്ടിലേക്ക് തിരിച്ചുപോയി വീണ്ടും ജോലി ആരംഭിക്കാൻ പറഞ്ഞു. കുറച്ചുകൂടി ചിത്രങ്ങൾ എനിക്ക് ലഭിച്ചു. ജോലി തുടരുകയും ചെയ്തു. അന്ന് പാസ്‌പോർട്ടുള്ള കാര്യം ഞാൻ മറന്നു. ഈ പാസ്‌പോർട്ട് മാറ്റണമെന്ന കാര്യം ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഇപ്പോൾ ഞാൻ ആലോചിക്കുന്നു. എന്റെ പാസ്‌പോർട്ട് മാറ്റാൻ അപേക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നും അക്ഷയ് കുമാർ കൂട്ടിച്ചേർത്തു.

Summary: Akshay Kumar to renounce Canadian passport

TAGS :

Next Story