Quantcast

ബോളിവുഡില്‍ വീണ്ടുമൊരു ബയോപിക്ക്; 'ക്യാപ്സൂള്‍ ഗില്‍' നായകന്‍ അക്ഷയ് കുമാര്‍

തമിഴ് ത്രില്ലര്‍ ചിത്രം രാക്ഷസന്‍, മലയാള ചിത്രം ഡ്രൈവിങ് ലൈസന്‍സ് എന്നിവയുടെ റിമേക്കുകളാണ് അക്ഷയ് കുമാറിന്‍റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന പ്രൊജക്ടുകള്‍

MediaOne Logo

ijas

  • Updated:

    2022-07-08 16:25:58.0

Published:

8 July 2022 4:23 PM GMT

ബോളിവുഡില്‍ വീണ്ടുമൊരു ബയോപിക്ക്; ക്യാപ്സൂള്‍ ഗില്‍ നായകന്‍ അക്ഷയ് കുമാര്‍
X

ചീഫ് മൈനിങ് എന്‍ജിനിയറായ ജസ്വന്ത് സിങ് ഗില്ലിന്‍റെ ജീവിതം സിനിമയാകുന്നു. 'ക്യാപ്സൂള്‍ ഗില്‍' എന്ന പേരില്‍ ബോളിവുഡില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അക്ഷയ് കുമാറാണ് നായകന്‍. 1989ലെ വെളളപ്പൊക്കത്തിൽ വെസ്റ്റ് ബെംഗാളിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിക്കിടന്ന 65പേരെ രക്ഷപ്പെടുത്തിയതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ജസ്വന്ത്. ടിനു സുരേഷ് ദേശായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പരിണീതി ചോപ്രയാണ് നായിക.

യു.കെയില്‍ ചിത്രീകരണം തുടരുന്ന ചിത്രം 2023 പകുതിയോട് കൂടി തന്നെ തിയറ്ററുകളില്‍ എത്തും. തമിഴ് ചിത്രമായ സൂരരൈ പോട്രിന്‍റെ ഷൂട്ടിങ് പൂർത്തായാക്കിയ ശേഷമാണ് ക്യാപ്സൂൾ ഗില്ലിലേക്ക് അക്ഷയ് കടന്നത്. തമിഴ് ത്രില്ലര്‍ ചിത്രം രാക്ഷസന്‍, മലയാള ചിത്രം ഡ്രൈവിങ് ലൈസന്‍സ് എന്നിവയുടെ റിമേക്കുകളാണ് അക്ഷയ് കുമാറിന്‍റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന പ്രൊജക്ടുകള്‍.

TAGS :

Next Story